മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. എന്നാൽ ഇപ്പോൾ രസകരമായൊരു വീഡിയോയുമായിട്ടാണ് അമേയ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ താരമാണ് അമേയ മാത്യു. കരിക്കില്‍ എത്തിയപ്പോള്‍ മുതല്‍ നിരവധി ആരാധകരേയും താരം നേടിയെടുത്തിരുന്നു. അറിയപ്പെടുന്ന മോഡലും കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ അമേയ. എന്നാൽ ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലുള്ള ഫോട്ടോസും ഇപ്പോഴുള്ളതും തമ്മില്‍ കോര്‍ത്തിണക്കിയൊരു വീഡിയോയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഓരോരുത്തര്‍ക്കും ഇത്രയും മാറ്റം വര്‍ഷങ്ങള്‍ കൂടുന്നതിന് അനുസരിച്ച് വരുമോ എന്നാണ് അമേയയുടെ വീഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. പ്രധാനമായിട്ടും ആരാധകരുടെ ഭഗത്ത് നിന്ന് ചെറുപ്പത്തിലേക്കാളും ഭംഗി ഇപ്പോഴാണെന്നാണ് പറയുന്നത്.
മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചലഞ്ച് ചെയ്യുന്ന നിമിഷം. എന്റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല... കാരണം അതാണ് എന്നെ ഞാനക്കിയത്. എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി നടി കുറിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷനാണ് എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.