Latest News

ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നു; വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalilife
ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നു; വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

രുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. ഇത്രയേറെ പരാമർശം നേടിയ നടിയുടെ കുറച്ചു കാലത്തെ ഇടവേള ആളുകളുടെ ഇടയിൽ ചർച്ച തന്നെയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സുരഭിയുടെ വാക്കുകള്‍ ഇങ്ങനെ,

ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നു. എന്നാല്‍ വര്‍ക്കൗട്ട് തുടങ്ങിയതിന് ശേഷം മുടങ്ങി പോകല്‍ ആയിരുന്നു പതിവ്. ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍, ദുല്‍ഖറിന്റെ പേഴ്‌സണല്‍ ട്രെയിനര്‍ അരുണ്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ഹെല്‍ത്തി ആയി സൂക്ഷിക്കണം എന്ന ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

കുറുപ്പിന്റെ ഷൂട്ടിംഗിന് ശേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വര്‍ക്കൗട്ട് മുടങ്ങി. ലോക്ഡൗണ്‍ അവസാനിക്കാറായ സമയത്ത് തടി കൂടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഫ്രണ്ടും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടുന്നത്. ലോക്ക്ഡൗണിന് ശേഷം ജിമ്മുകള്‍ തുറക്കാത്ത സാഹചര്യം ആയതിനാല്‍ ആദ്യം വീട്ടില്‍ ആയിരുന്നു ട്രെയിനിംഗ്, അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മില്‍ വര്‍ക്കൗട്ട് തുടരുകയായിരുന്നു.

വര്‍ക്കൗട്ട് ആരംഭിച്ചെങ്കിലും പിന്നീട് സിനിമകളുടെ തിരക്കിലേക്ക് പോയതോടെ ഇടക്ക് വര്‍ക്കൗട്ട് മുടങ്ങിയിരുന്നു. എന്നാല്‍ സമയം കിട്ടുമ്പോളൊക്കെ ജിമ്മില്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ ജിമ്മും വര്‍ക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു.

 

Actress Surabhi lekshmi work out post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES