തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരുകാലത്ത് മുഴുവൻ നിറഞ്ഞുനിന്നിരുന്ന നടിയാണ് സിത്താര. മലയാള സിനിമ പ്രേമികളുടെ പ്രിയ താരങ്ങളിൽ സിത്താരയും ഇടം നേടിയിരുന്നു. തന്റേതായ സ്ഥാനം സിത്താര മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ നേടിയിരുന്നു. സിത്താര ഏറെ ശ്രദ്ധ നേടുന്നത് തമിഴിലെ സൂപ്പർഹിറ്റ് സംവിധയകനായ കെഎസ് രവികുമാർ ഒരുക്കിയ സിനിമകളിലൂടെയാണ് . എന്നാൽ ഇപ്പോൾ അദ്ദേഹത്തിനൊപ്പം ചെയ്ത പടയപ്പ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിത്താര.
കെഎസ് രവികുമാർ സംവിധാനം ചെയ്ത ആദ്യ ചിത്രമായ പുരിയാഥ പുതിർ എന്ന സിനിമയിൽ എന്നെയാണ് നായികയായി ക്ഷണിച്ചത്. പക്ഷെ ആ കഥാപാത്രം ചെയ്യാൻ ഞാൻ കോൺഫിഡന്റ് അല്ലായിരുന്നു. അത് കൊണ്ട് ഞാൻ അതിൽ നിന്നു പിന്മാറി.മറ്റു ഏതെങ്കിലും വേഷം അതിൽ നൽകിയാൽ ഞാൻ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഏതെങ്കിലും വേഷം ചെയ്യാനല്ല സിത്താരയെ വിളിച്ചത് നായികാ കഥാപാത്രം ചെയ്യാനാണ് എന്നായിരുന്നു രവി കുമാറിന്റെ മറുപടി. ഞാൻ ഉറപ്പിച്ചു പറഞ്ഞു എനിക്കത് ചെയ്യാൻ കഴിയില്ലെന്ന്.
പിന്നെ അതിൽ ഒരു സീനും ഒരു പാട്ടും വരുന്ന രീതിയിലുള്ള ഒരു അതിഥി വേഷം ഞാൻ ആ സിനിമയിൽ ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ നട്ട്പുക്കാകെ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു, ശരത് കുമാറിനൊപ്പം.അതെ സിനിമ തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പവും ചെയ്തു. ഞാൻ തന്നെ നായികയായി വരണെമന്നു അദ്ദേഹം പറഞ്ഞത് കൊണ്ടാണ് തെലുങ്കിൽ ആ വേഷം ചെയ്തത്. അത് കഴിഞ്ഞിട്ടാണ് എനിക്ക് പടയപ്പയിലേക്ക് ക്ഷണം വരുന്നത്. പടയപ്പ എന്നുമൊരു പ്ലസന്റ് മെമ്മറിയാണെന്നും സിത്താര പറയുന്നു.