ബാലതാരമായെത്തി പിന്നീട് ക്വീനിലൂടെ നായികയായി തിളങ്ങിയ താരമാണ് സാനിയ ഇയ്യപ്പന്‍. അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. അഭിനയത്തിന് പുറമേ മികച്ച നര്‍ത്തകി കൂടിയാണ് താരം.സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്.അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം.
എന്നാൽ ഇപ്പോൾ കൂട്ടുകാരിക്ക് ഒപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗ്രാമഫോൺ എന്ന ചിത്രത്തിലെ പൈക്കുറുമ്പി യെ മേയ്ക്കും എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് സാനിയയും തന്റെ പ്രിയ സുഹൃത്തും. നേരത്തെയും പല നൃത്ത വിഡിയോകളുമായി സാനിയ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് സാനിയ തെളിയിക്കുകയും ചെയ്തു.
ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ജാന്‍വി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാനിയ.