മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് നടി രചന നാരായണൻ കുട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അമ്മ എക്സിക്യൂട്ടീവ് വിവാദത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രചന. താരം ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
രചനയുടെ കുറിപ്പിലൂടെ....
ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.
നിങ്ങൾ വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നുമായിരുന്നു രചന നാരായണന്‍കുട്ടി കുറിപ്പിലൂടെ അറിയിച്ചത്. രചന അതോടൊപ്പം മോഹന്‍ലാല്‍, സിദ്ദിഖ്, ഇടവേള ബാബു, ടിനി ടോം, ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ്, ബാബുരാജ് ഇവരെല്ലാം നില്‍ക്കുകയും ഹണി റോസിനൊപ്പം താനും ഇരുന്നുള്ള ഫോട്ടോയുമായിരുന്നു പോസ്റ്റ് ചെയ്തത്.