മോഹൻ ലാൽ നായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിളുടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് മുത്തുമണി. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനു ശേഷം നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഹൌ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങൾ ചെയ്തത്. എന്നാൽ ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും സുന്ദരമായ നിമിഷത്തിലൂടെ കടന്നു പോവുകയാണ് നടി എന്ന് വ്യക്തമാക്കുകയാണ്. എന്നാൽ ഇപ്പോൾ നടി അമ്മയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
നിരവധി പേരാണ് മുത്തുമണിക്കും ഭർത്താവിനും ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. 15 വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മുത്തുമണിക്ക് ഒരു മകൻ ജനിച്ചു എന്നുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ ആരാധകരെ തേടി എത്തുന്നത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ജീവിതത്തിലെ സന്തോഷത്തിന് മധുരം ഏറെയുമാണ്.
അഭിഭാഷക കൂടി ആയിരുന്ന മുത്തുമണി 2006ല്‍ ആണ് സിനിമയില്‍ എത്തുന്നത്. മുത്തുമണിയും അരുണും ഇതേ വര്‍ഷം തന്നെയായിരുന്നു വിവാഹിതര്‍ ആയതും. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു. അരുണും സിനിമയില്‍ എത്തിയത് മുത്തുമണിയെ പോലെ തന്നെ നാടകരംഗത്ത് നിന്നുമാണ് .അരുണ്‍ അധ്യാപകന്‍ കൂടിയാണ്. അരുണ്‍ ആയിരുന്നു ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തത് . നെല്ലിക്ക എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് അരുണ്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.