മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. എന്നാൽ ഇപ്പോൾ ഒരു മാധയമത്തിന് നൽകിയ അഭിമുഖത്തിൽ കോവിഡ് രോഗങ്ങൾ മൂർഛിക്കുന്ന പശ്ചാത്തലത്തിൽ നമുക്കായി കുറച്ച് സമയം മാറ്റി വയ്ക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ് എന്ന ഒരു മാധ്യമത്തോട് സംസാരിക്കവെ കനിഹ പറഞ്ഞു.
പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്, ദിവസത്തില്‍ ഒരു അര മണിക്കൂര്‍ നേരമെങ്കിലും സ്വയം മാറ്റി വയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഞാന്‍ എക്‌സസൈസ് ചെയ്യുന്നത് ഒരിക്കലും തടി കുറക്കാന്‍ വേണ്ടി മാത്രമല്ല. ശരീരത്തിലും ആത്മാവിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ സിക്‌സ് പാക്ക് മാത്രമല്ല, മനസ്സമാധാനവും ഒരു പോസിറ്റീവ് മനോഭാവവും നമുക്ക് നല്‍കും. അത് മറ്റ് പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാന്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും.
കൊവിഡ് കാലം പണമുള്ളവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരു പോലെ ബാധകമാണ്. അസുഖം വന്നാല്‍ പണത്തിന് രക്ഷപ്പെടുത്താന്‍ കഴിയണമെന്നില്ല. സ്വയം ശ്രദ്ധിയ്ക്കുക. സുരക്ഷിതരായി വീട്ടില്‍ തന്നെ ഇരിയ്ക്കുക. സര്‍ക്കാരും നിയമപാലകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുകയും എല്ലാവരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുകയും ചെയ്യുക എന്നും താരം പറയുന്നു.