Latest News

ഗോഡ്ഫാദറിലെ മായിൻകുട്ടി ആയി അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു; ചില സിനിമകളുടെ ഭാഗമാകാൻ കഴി‍ഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്; ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് കനി കുസൃതി

Malayalilife
ഗോഡ്ഫാദറിലെ മായിൻകുട്ടി ആയി അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു; ചില  സിനിമകളുടെ ഭാഗമാകാൻ കഴി‍ഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്; ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് കനി കുസൃതി

ലയാള സിനിമ ആസ്വാദകർക്ക്  ഏറെ പ്രിയങ്കരിയായ താരമാണ് കനി കുസൃതി. നാടകനടിയായി അഭിനയജീവിതം ആരംഭിച്ച  താരം പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരവും നടി സ്വന്തമാക്കി. ജീവിതത്തിലെ കാഴ്ചപ്പാടുകൾ മടിയില്ലാതെ തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് കനി കുസൃതി.എന്നാൽ ഇപ്പോൾ സിരിയസ് കഥാപാത്രങ്ങളും സിനിമകളും ചെയ്യുന്നതിന് പകരം കോമഡി റോളുകൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ട് എന്നാണ് കനി മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞിരിക്കുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് പത്മരാജൻ, സിദ്ദിഖ് ലാൽ തുടങ്ങിയ സംവിധായകരുടെ സിനിമകൾ കാണുമ്പോൾ എനിക്ക് തോന്നിയിരുന്നു അറുപതുകളിൽ ജനിച്ചിരുന്നുവെങ്കിൽ എൺപതുകളിൽ‌ ആ സിനിമകളുടെ ഭാഗാമാകാമായിരുന്നുവെന്ന്. ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, മന്നാർ മത്തായി സ്പീക്കിങ്, മിഥുനം തുടങ്ങിയ സിനിമകൾ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകളിൽ ചിലതാണ്.'

'ചില പ്രിയദർശൻ സിനിമകൾ കാണുമ്പോഴും ആ സിനിമകളുടെ ഭാഗമാകാൻ കഴി‍ഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എല്ലാ പ്രിയദർശൻ സിനിമകളും ഇഷ്ടമല്ല. ജഗതിച്ചേട്ടന്റെ കോമഡികൾ കാണുമ്പോഴും അവർക്കൊപ്പം ആ കാലഘട്ടത്തിലെ സിനിമകളുടെ ഭാഗമാകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ സിനിമകൾ കാണുമ്പോൾ തോന്നാറില്ല. അന്ന് അത്തരം ഹിറ്റുകൾ‌ സമ്മാനിച്ച അഭിനേതാക്കൾക്കൊപ്പം ഇപ്പോൾ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നാറില്ല. ഇപ്പോൾ സ്റ്റാറായിട്ടുള്ള നടന്മാർക്കൊപ്പം അഭിനയിക്കണം എന്നൊന്നും തോന്നിയിട്ടില്ല. കോമഡിയാണ് ചെയ്യാനിഷ്ടം. ഗോഡ്ഫാദർ കാണുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഫിലോമിന, എൻ.എൻ പിള്ള, ഇന്നസെന്റ്, ജഗദീഷ് എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. എൻ.എൻ. പിള്ള സാറിന്റെ കഥാപാത്രം വളരെ ഇഷ്ടമാണ്. കനകയെ ഒന്നും ശ്രദ്ധിച്ചിട്ടേയില്ല.'

'അവാർഡ് കിട്ടുന്നതിനേക്കാൾ കൂടുതൽ ഫെയിം കൊമേഷ്യൽ സിനിമകളുടെ ഭാഗമാകുമ്പോൾ എല്ലാ അഭിനേതാക്കൾക്കും ലഭിക്കും. എനിക്കും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. സ്പൈഡർ എന്ന തെലുങ്ക് സിനിമയിൽ വെറും ‌രണ്ടോ മൂന്നോ സീനിൽ‌ മാത്രമാണ് ഞാൻ‌ അഭിനയിച്ചിട്ടുള്ളത്. ആ സിനിമയിലെ സീനുകൾ കണ്ട് നിരവധി പേർ തിരിച്ചറിയുകയും പുറത്തുപോകുമ്പോൾ വിളിച്ച് പരിചയപ്പെടുകയും എല്ലാം ചെയ്യാറുണ്ട്. പോപ്പുലറാകണമെങ്കിൽ പോപ്പുലർ സിനിമകളിൽ തന്നെ അഭിനയിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അല്ലാതെ അവാർഡ് കിട്ടിയതിന്റെ പേരിൽ രണ്ട് പേർ തിരിച്ചറിയുമെന്നോ കാര്യമുണ്ടെന്നോ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് കോമഡി റോളുകൾ ചെയ്യാനാണ് ഏറെ ഇഷ്ടം സ്ത്രീകൾ കോമഡി കൈകാര്യം ചെയ്യുന്നത് കാണാനും എനിക്ക് ഇഷ്ടമാണ്' കനി കുസൃതി പറഞ്ഞു.
 

Actress Kani Kusruthi words about godfather movie character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക