Latest News

സ്‌നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി; അത്രയും വലിയ ഒരാള്‍ക്ക് എങ്ങനെ നമ്മളോടൊക്കെ ഇത്രയും സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റുന്നുവെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്; ഗായിക ചിത്രയെക്കുറിച്ച് തുറന്ന് പറഞ്ഞ് ജുവൽ മേരി

Malayalilife
 സ്‌നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി; അത്രയും വലിയ ഒരാള്‍ക്ക് എങ്ങനെ നമ്മളോടൊക്കെ ഇത്രയും സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റുന്നുവെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്; ഗായിക ചിത്രയെക്കുറിച്ച് തുറന്ന് പറഞ്ഞ് ജുവൽ മേരി

വതാരക, അഭിനേത്രി എന്നീ നിലകളില്‍ എല്ലാം തന്നെ ശ്രദ്ധേയയാണ് ജുവല്‍ മേരി. വ്യത്യസ്തമായ അവതരണ ശൈലിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. പത്തേമാരി എന്ന ചിത്രത്തിലൂടെയായിരുന്നു ജുവല്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ വിവാഹ ശേഷം അഭിനയത്തിൽ തുടര്‍ന്നു. നടിയുടെ ഭര്‍ത്താവ് ജെന്‍സണ്‍ സക്കറിയയാണ്. എന്നാൽ ഇപ്പോൾ  ഗായിക ചിത്രയോടുള്ള ആത്മബന്ധവും അടുപ്പവും പഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. 

ചിത്ര ചേച്ചിയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. സ്റ്റാര്‍ സിംഗറിന്റെ അവതാരകയായതില്‍ താന്‍ ഏറെ ആഹ്‌ളാദിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ചിത്രയുമായി അടുക്കാനായതാണ്. സ്‌നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി. അത്രയും വലിയ ഒരാള്‍ക്ക് എങ്ങനെ നമ്മളോടൊക്കെ ഇത്രയും സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റുന്നുവെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ചിത്രചേച്ചിക്ക് മുന്നില്‍ ആര്‍ക്കും ഒരു ഈഗോയും വലിപ്പ ചെറുപ്പവുമില്ല. ഏറ്റവും ചെറിയയാളിനോടും ഏറ്റവും വലിയയാളിനോടും ഒരുപോലെയാണ് ചിത്രചേച്ചി പെരുമാറുന്നത്.

ചിത്രചേച്ചി യെ പോലെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ഗായികയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്. ഒരു രക്ഷയുമില്ലാത്ത ഒരാളാണ് ചിത്രചേച്ചി . എന്റെ ചക്കരയാണ്. സത്യം പറഞ്ഞാല്‍ ചിത്രചേച്ചിയോട് എനിക്ക് പ്രേമമാണ് ജ്യുവല്‍ മേരി പറയുന്നു. ഷൂട്ടിന്റെ ബ്രേക്ക് ടൈമിലൊക്കെ ഞാന്‍ ജഡ്ജസ് ടേബിളിനടുത്ത് ചിത്രാമ്മയോട് വര്‍ത്തമാനം പറയാനായി ഓടിച്ചെല്ലും. അപ്പോള്‍ ചിത്രാമ്മ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന പലപല മിഠായികളും ബിസ്‌കറ്റുകളുമൊക്കെ സ്‌നേഹത്തോടെ തരും.

Actress Jewel mary words about ks chithra

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES