Latest News

ഏത് പ്രായത്തിലുമുള്ള വേഷം ചെയ്യാനും മടിയില്ല; ഇതുവരെ കിട്ടിയ കഥാപാത്രങ്ങളില്‍ സംതൃപ്തയാണ്; ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല: ജുവൽ മേരി

Malayalilife
ഏത് പ്രായത്തിലുമുള്ള വേഷം ചെയ്യാനും മടിയില്ല;   ഇതുവരെ കിട്ടിയ കഥാപാത്രങ്ങളില്‍ സംതൃപ്തയാണ്;  ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല: ജുവൽ മേരി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജുവൽ മേരി. ഒരു നേഴ്സ് ആയിരുന്ന ജുവൽ അവതാരകയായി കരിയർ ആരംഭിക്കുകയും പിന്നീട് സിനിമയിലേക്ക് ചേക്കേറുകയും ചെയ്തു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ  തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ  മനസ് തുറന്നിരിക്കുകയാണ് ജൂവല്‍.  

സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലേയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതില്‍ വച്ച് തന്നെ ഞാന്‍ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. നല്ല സെന്‍സുള്ള ഒരു ക്യാരക്ടറിന് വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ റെഡിയാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. എന്റെ ആദ്യ സിനിമയായ പത്തേമാരിയില്‍ തന്നെ ഞാന്‍ അറുപത് വയസുള്ള ആളായി അഭിനയിച്ചിട്ടുണ്ടല്ലോ.

ഞാനും ജെന്‍സണും നല്ല സുഹൃത്തുകളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ജെന്‍സനോട് വീട്ടില്‍ വന്ന് ആലോചിക്കാന്‍ പറഞ്ഞു. വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. പിന്നെ ഒരു വര്‍ഷം ഞങ്ങള്‍ സ്വസ്ഥമായി പ്രണയിച്ചു. അതു കഴിഞ്ഞ് കല്യാണം. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മ്യാരേജ് ആയിരുന്നുവെന്ന് പറയാം. ജെന്‍സന്‍ ഇപ്പോള്‍ ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ ജിജോ സാറിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുകയാണ്. ജിജോ സാറാണ് ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്.

ഞാനൊരു സാധാരണ ഭാര്യയാണ്. ഞങ്ങള്‍ രണ്ടു പേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരായത് കൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം മനസിലാകും. എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ജെന്‍സന്‍. സിനിമയായാലും ഷോ ആയാലും നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാള്‍. എല്ലാവര്‍ക്കും ടാലന്റ് കിട്ടില്ല. നീയത് നശിപ്പിച്ച് കളയരുതെന്ന് ജെന്‍സന്‍ ഉപദേശിക്കാറുമുണ്ട്.


പുറമേ കാണുമ്പോള്‍ ഒരുപാട് ആത്മവിശ്വാസമുള്ള ആളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമെനിക്ക് ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി. സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാന്‍ തുടങ്ങി. ഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്താണെന്ന് വേണമെങ്കില്‍ പറയാം. ഇപ്പോള്‍ സ്വത്വം തിരിച്ചറിഞ്ഞ പോലെ ഞാന്‍ എന്നിലെ സ്ത്രീയെ തിരിച്ചറിയാന്‍ തുടങ്ങി. നാളെ എന്തെന്നറിയാത്തതിനാല്‍ ഇന്ന് കിട്ടുന്നതില്‍ ആഹ്ലാദിക്കാന്‍ പഠിച്ചു.

Actress Jewel mary opens about her carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES