Latest News

അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം ഞാനല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും വിചാരിച്ചത്: ഗ്രേസ്സ് ആന്റണി

Malayalilife
topbanner
അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം ഞാനല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും വിചാരിച്ചത്:  ഗ്രേസ്സ് ആന്റണി

ലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ  തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ഗ്രേസ് ആന്റണി.  ഗ്രേസ് വെള്ളിത്തിരയിലേക്ക്  ചേക്കേറുന്നത് 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ്.  പ്രേക്ഷകരുടെ ഇടയിൽ ചിത്രത്തിലെ ടീന എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.തുടർന്ന് കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയതും. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പ്രായത്തിൽ മുതിർന്ന കഥാപാത്രങ്ങൾ തേടിയെത്തുന്നതിനെ കുറിച്ച് ഗ്രേസ് ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്.

പ്രായത്തെ കുറിച്ച് നടി ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഡാൻസ് വീഡിയോ കുറിച്ച് ചോദിച്ചപ്പോഴാണ് വെളിപ്പെടുത്തിയത്.ഷൂട്ടിങ്ങൊക്കെ മുടങ്ങി വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ രസത്തിന് ചെയ്ത വീഡിയോകളായിരുന്നു അത് . എന്നാൽ അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അല്പം മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തതുകൊണ്ടാവാം ഞാനല്പം പ്രായമുള്ള സ്ത്രീയാണെന്നാണ് എല്ലാവരും വിചാരിച്ചത് എന്ന് തോന്നുന്നു. സത്യത്തിലെനിക്ക് 23 വയസ്സേ ആയിട്ടുള്ളൂ. ഡാന്‍സ് വീഡിയോ കണ്ടപ്പോഴാണ് എന്റെ യഥാര്‍ത്ഥ പ്രായം ആളുകള്‍ക്ക് പിടികിട്ടിയത് അതിന് ശേഷം വന്ന പ്രോജക്ടുകളിലൊക്കെ ചെറുപ്പമുള്ള റോളുകളായിരുന്നു


ബോറടി മാറ്റാന്‍ വേണ്ടിയാണ് ഷോട്ട് ഫിലിംചെയ്തത്. K-nowledge എന്ന ആ ഷോട്ട് ഫിലിമിന്റെ പേര്. തിരക്കഥയും സംവിധാനവും നിർമ്മാണവും ഞാൻ തന്നെയായിരുന്നു. കൂടാതെ അതിൽ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. എട്ട് മാസത്തിനുള്ളില്‍ 30 ലക്ഷത്തിലേറെ പേരാണ് ആ കുഞ്ഞു സിനിമ കണ്ടത്. അതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നു ഗ്രേസ് പറയുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതൽ തന്നെ തിരക്കഥകള്‍ എഴുതാറുണ്ട്. അതെന്റെ ഹോബി കൂടിയായിരുന്നു. എഴുത്തുകാരുടെ ഭാഗത്തുനിന്ന് ഓരോ കഥാപാത്രങ്ങളെയും എങ്ങനെ കാണുന്നു എന്നറിയാന്‍ വലിയ താത്പര്യം പണ്ടേയുണ്ടായിരുന്നു. അങ്ങനെയാണ് എഴുതിനോക്കാന്‍ തുടങ്ങിയത്.

സംവിധായകര്‍ അതിനെ എങ്ങനെ കാണുന്നു എന്നും ഇപ്പോള്‍ ആലോചിക്കും. അതില്‍നിന്ന് വിഭിന്നമായാണ് നടീനടന്‍മാര്‍ ഓരോ കഥാ പാത്രങ്ങളെയും കാണുന്നത് എന്നുമറിയാം. എന്നെങ്കിലുമൊരു മുഴുനീള സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നതാണ് ഇപ്പോള്‍ മനസ്സിലുള്ള സ്വപ്‌നം,' ഗ്രേസ് കൂട്ടിച്ചേർത്തു.

Actress Grace Antony words about her age

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES