Latest News

നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയാകുന്നു; വിവാഹ തീയതി വെളിപ്പെടുത്തി താരം

Malayalilife
നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയാകുന്നു; വിവാഹ തീയതി വെളിപ്പെടുത്തി താരം

 വിമാനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് ദുർഗ്ഗ കൃഷ്ണ. തുടർന്ന് നിരവധി സിനിമകളിൽ താരം തിളങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന്റെ വിവാഹ വാർത്തയാണ് ശ്രദ്ധ നേടുന്നത്.

 താനും നിര്‍മാതാവായ അര്‍ജുനും തമ്മില്‍ നേരത്തെ തന്നെ  പ്രണയത്തിലാണെന്ന് ദുര്‍ഗ്ഗ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ  ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.  ദുര്‍ഗ തന്നെ ആണ് വിവാഹ തീയതി പുറത്ത് വിട്ടത്.  താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ 
ഏപ്രില്‍ അഞ്ചിനാണ് വിവാഹമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സേവ് ദി ഡേറ്റ്  ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ  ദുര്‍ഗ്ഗ പങ്കുവച്ചിട്ടുണ്ട്.

അതേസമയം  ഇന്‍സ്റ്റഗ്രാം ലൈവിനിടെ അര്‍ജുന്‍ രവീന്ദ്രന്‍ എന്നാണ് ആളുടെ പേരെന്നും കഴിഞ്ഞ നാലു വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലാണെന്നും ആരാധകരുടെ ചോദ്യത്തിന് ദുര്‍ഗ്ഗ മറുപടി നല്‍കുകയായിരുന്നു.  ദുര്‍ഗ ഇതിനോടകം തന്നെ അഭിനേതാവ് മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ് താൻ എന്ന് തെളിയിക്കുകയും ചെയ്തു.  പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.  ദുര്‍ഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട് മോഹന്‍ലാല്‍ ചിത്രം റാം ആണ്.

Actress Durga krishna reveals her wedding date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES