ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആത്മീയ. തുടര്ന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരങ്ങളും ലഭിച്ചിരുന്നു. അടുത്തിടെയാണ് നടിയുടെ പ്രണയ വിവാഹത്തെ കുറിച്ചുമെല്ലാം വാർത്തകളിൽ ഇടം നേടിയത്. എന്നാൽ ഇപ്പോൾ കോള്‍ഡ് കേസ് സിനിമ കണ്ടതിന് ശേഷം ഭര്‍ത്താവ് ഫ്രിഡ്ജിനടുത്തേക്ക് പോകുന്നത് കുറവാണെന്ന് പറയുകയാണ് ചിത്രത്തില്‍ ഈവ മരിയായി എത്തിയ ആത്മിയ. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ആത്മിയ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
‘കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവ് സനൂപും ആദ്യം കാണുന്ന എന്റെ ചിത്രമാണ് കോള്‍ഡ് കേസ്. രാത്രി കാണാന്‍ സനൂപ് സമ്മതിച്ചില്ല. സിനിമ കണ്ടതിന് ശേഷം ഇരുട്ടത്ത് ഞാന്‍ മുടിയൊക്കെ അഴിച്ചിട്ട് നിന്നാല്‍ സനൂപിന് പേടിയാണ്.രാത്രി വിശന്ന് കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ നിന്ന് എന്തേലും എടുത്ത് കഴിക്കാമെന്ന് പറഞ്ഞാല്‍ പോലും സനൂപ് ഇപ്പോള്‍ വരാറില്ല. ഫ്രിഡ്ജിന് അടുത്തേക്ക് പോകുന്നില്ലായിരുന്നു അദ്ദേഹം എന്നുമാണ് ആത്മിയ പറഞ്ഞത്.
പൃഥ്വിരാജ് പൊലീസ് യൂണിഫോമിൽ ഒരിടവേളക്ക് ശേഷം എത്തിയ ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്. നിരവധി പേരായിരുന്നു ചിത്രത്തിന് മികച്ച അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആത്മീയ സിനിമയില്‍ വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. താരം ഇതിനോടകം തന്നെ മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. നടി നായികയായി ജയറാം നായകനായ മാര്‍ക്കോണി മത്തായിയിലും എത്തി. കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരം ജോസഫിലെ അഭിനയത്തിന് ആത്മീയയെ തേടിയെത്തി.