മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അൻസിബ ഹസൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അൻസിബയുടേതായ അടുത്ത ചിത്രം എന്ന് പറയുന്നത് ദൃശ്യം2 ആണ്. എന്നാൽ ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങള്‍ താന്‍ ഇനി ഒരിക്കലും ചെയ്യില്ല എന്ന് പറയുകയാണ് അന്‍സിബ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്‍സിബ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
തമിഴില്‍ ഒരു പാട്ടു സീനില്‍ എല്ലാ നടിമാരെയും പോലെ ഡ്രസ്സ് ധരിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ അത് എന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.ഗ്ലാമര്‍ വേഷങ്ങള്‍ ഞാന്‍ ചെയ്‌തെന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചു. ഞാന്‍ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ആ ഞാന്‍ എങ്ങനെ ആങ്കറിംഗ് ചെയ്‌തെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇസ്ലാമിക സ്‌കൂളിലായതുകൊണ്ട് തന്നെ വസ്ത്രധാരണമെല്ലാം അങ്ങനെയായിരുന്നു അതുകൊണ്ട് സിനിമയില്‍ വന്നപ്പോള്‍ പലരും ഞെട്ടി. സിനിമ ചെറുപ്പം മുതല്‍ ഇഷ്ടമായിരുന്നു പക്ഷേ ഒരിക്കലും സിനിമ നടിയാവണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല.-അന്‍സിബ പറഞ്ഞു.
നാലു വര്‍ഷമായി എനിക്ക് സിനിമയിലില്ല. മലയാളി പ്രേക്ഷകര്‍ പോലും എന്നെ മറന്നു കാണും. ഇനി സിനിമ ചെയ്യില്ലെന്ന തീരുമാനത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ജീത്തു സാറിന്റെ ആ വിളി എത്തിയത്. ദൃശ്യം 2 വരുന്നു, അടുത്ത മാസം ഷൂട്ട് എന്നായിരുന്നു ആ വിളിയുടെ ഉള്ളടക്കം. ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കുന്നൊരാളാണ് ഞാന്‍. അവിടുന്നുള്ള അനുഗ്രഹമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും. സിനിമയിലേക്കുള്ള ഈ തിരിച്ചുവരവും ആ ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.- അന്‍സിബ അഭിമുഖത്തില്‍ പറഞ്ഞു.