വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹൃദയം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ദര്‍ശനയും നിത്യയും അരുണുമെല്ലാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഒടിടിയില്‍ ചിത്രം റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ചിത്രത്തിലെ മായ എന്ന കഥാപാത്രമാണ്. നടി അന്നു ആന്റണി മായയായി ഹൃദയത്തില്‍ അഭിനയിച്ചത് ആയിരുന്നു. മലയാള സിനിമയുടെ ഭാഗമായതിനെ കുറിച്ചും ഹൃദയത്തില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍ അന്നു ആന്റണി.
ആനന്ദമാണ് ആദ്യം അഭിനയിച്ച സിനിമ. ഉള്ളിന്റെയുള്ളില്‍ എവിടെയോ അഭിനയ മോഹം ഉണ്ടായിരുന്നുവെന്നല്ലാതെ ഇന്നേ വരെ ഞാന്‍ സിനിമയ്ക്ക് വേണ്ടി നടന്നിട്ടില്ല. ആനന്ദത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ്. ഞാന്‍ പഠിച്ച സ്‌കൂളില്‍ ആനന്ദം ടീം ഓഡീഷന് വന്ന് എന്നെ കണ്ടപ്പോള്‍ സെലക്ട് ചെയ്യുകയായിരുന്നു. ഒന്ന് അഭിനയിച്ച് നോക്കാം എന്ന തരത്തിലാണ് ആ സിനിമയുടെ ഭാഗമായതും. സിനിമ റിലീസ് ചെയ്തപ്പോള്‍ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സന്തോഷം തോന്നി സൂചിമോള്‍ എന്ന പേരില്‍ പലരും ഓര്‍ക്കുന്നുണ്ട്.
2019ല്‍ ആണ് ഹൃദയത്തില്‍ വേഷമുണ്ടെന്ന് പറഞ്ഞ് വിനീതേട്ടന്‍ വിളിക്കുന്നത്. എല്ലാവര്‍ക്കും ഒരുപാടിഷ്ടമുള്ള സംവിധായകന്‍ സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് വിളിച്ചപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. തുടക്കത്തില്‍ പ്രണവാണ് നായകന്‍ എന്ന് അറിയാതെയാണ് അഭിനയിക്കാന്‍ പോയത്. പ്രണവുമായി ഒരുമിച്ച് അഭിനയിക്കാന്‍ സുഖമാണ്. പ്രണവ് താരപുത്രനാണ് എന്ന തോന്നല്‍ നമുക്ക് ഉണ്ടാവുകയേ ഇല്ല. എന്റെ സ്വഭാവവുമായി ചേര്‍ന്ന് നില്‍ക്കുന്നത് മായയുടെ കഥാപാത്രമാണ്. സൂചി മോളുടെ സംസാര രീതി മാത്രമെ ഞാനുമായി സാമ്യമുള്ളൂ. ബാക്കി എല്ലാത്തിലും ഞാന്‍ ഒരു മായയാണ്. അഭിനയത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ അധ്യാപനത്തിലേക്ക് പോകുമായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആ?ഗ്രഹം. ഇനി വരാനുള്ളത് മെയ്ഡ് ഇന്‍ കാരവാന്‍ എന്ന സിനിമയാണ്അന്നു ആന്റണി പറയുന്നു.