കുമ്പളങ്ങി നൈറ്റ്്്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അന്ന ബെന്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ പേര്ക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് താരം. അതേസമയം ഹെലന് എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ താരത്തിന്റെ റെയിഞ്ച് തന്നെ മാറി. ഇപ്പോള്‍ താരത്തിന് കൈനിറയെ സിനിമയാണ്. ഓരോ ചിത്രത്തിലും താരത്തിന്റെ അഭിനയം പ്രേക്ഷക കൈയടി വാങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ എന്തുകൊണ്ടാണ് അംഗത്വം എടുക്കാത്തത് എന്ന സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വുമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗത്വമെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. സിനിമ ചെയ്യുക എന്നുള്ളതാണ് പ്രധാനം. സിനിമയില്‍ ഇനിയുമേറെ പഠിക്കാനുണ്ട്. ഡബ്ല്യുസിസിയുടെ പ്രവര്ത്തനങ്ങളെക്കിറിച്ച് അറിയില്ല, പക്ഷേ, അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
ഞാന്‍ ഒരുപാട് ആരാധിക്കുന്നവര്‍ വര്‍ക്ക് ചെയ്യുന്ന സംഘടനയാണ് ഡബ്ല്യുസിസി. സംഘടനയില്‍ അംഗത്വം എടുക്കുന്നതിന് കുറിച്ച് ആലോചിച്ചിട്ടില്ല. എനിക്ക് പ്രധാനം സിനിമ ചെയ്യുക എന്നുള്ളതാണ്.മലയാള സിനിമ ഇന്‍ഡസ്ട്രിയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്. ആക്ഷന്റെയും കട്ടിന്റെയും ഇടയ്ക്ക് അല്ലാത്ത ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതെല്ലാം പഠിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന കാര്യം- അന്ന പറഞ്ഞു.
ഡബ്ല്യുസിസിയുടെ പുറത്തുനില്‍ക്കുന്ന ഒരാളാണ് ഞാന്‍. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ല. എന്നാല്‍ എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരുപാട് പേര് വര്‍ക്ക് ചെയ്യുന്ന ഒരു സംഘടനയാണ് ഡബ്ല്യുസിസി.ലോക്ക് ഡൗണ്‍ സമയത്ത് ഡബ്ല്യുസിസി കുറേ ആക്ടീവായിരുന്നു.
സോഷ്യല്‍ മീഡിയയിലൊക്കെ കാമ്പയിനുകള്‍ ചെയ്തിട്ടുണ്ട്, ബോധവല്‍ക്കരണ പരിപാടികള്‍ ചെയ്തിട്ടുണ്ട്.ഇതൊക്ക വളരെ നല്ല കാര്യമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ആ സംഘടനയിലെ ഒരു അംഗമല്ല. അതില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ എനിക്കില്ല.