പുലിമുരുകനില്‍ അഭിനയിക്കുമ്പോള്‍ പുലിയുളള കാര്യമൊന്നും അറിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി അഞ്ജലി നായര്‍

Malayalilife
പുലിമുരുകനില്‍ അഭിനയിക്കുമ്പോള്‍ പുലിയുളള കാര്യമൊന്നും അറിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി അഞ്ജലി നായര്‍

ലയാള സിനിമയിൽ സഹാനദിയുടെ വേഷങ്ങളിൽ തിളങ്ങിയ താരമാണ് അഞ്ജലി നായർ. ബാലതാരമായി തന്നെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരം തമിഴ് സിനിമ മേഖലയിലും ശ്രദ്ധേയയായിരുന്നു.  മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകനിലും ഒരു ചെറിയ റോളില്‍ അഭിനയിച്ചുക്കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാനും അഞ്ജലിക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ  പുലിമുരുകനെ കുറിച്ച് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞ വാക്കലുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അന്ന് പുലിമുരുകന്‍ ഇത്ര വലിയ സിനിമയാണെന്ന് ചിത്രീകരണ സമയത്ത് തനിക്ക് അറിയില്ലായിരുന്നുവെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

ഞാന്‍ വളരെ ലാഘവത്തോടെ പോയി ഒരു ഗര്‍ഭിണിയുടെ വേഷം ചെയ്തു. അജാസാണ് എന്റെ കൂടെ നില്‍ക്കണേ. അത് വൈശാഖേട്ടന്റെ ഒരു പടം, ഞാന്‍ പോയി ചെയ്തു. അതില് പുലി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്ക് അത്ര വലിയ സിനിമയാണെന്ന് ഒന്നും അറിയില്ല. പുലിമുരുകനിലും മറ്റു സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും കുട്ടികളൊക്കെ കണ്ടാല്‍ പുലിമുരുകനിലെ ചേച്ചിയല്ലെ എന്നാണ് ചോദിക്കാറുളളത്. ഇത്രയും സിനിമകളുടെ എണ്ണമൊന്നും ആരും ചോദിക്കാറില്ല. അപ്പോ അതുപോലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ എപ്പോഴും ചെയ്യുക എന്നാണ് ആഗ്രഹം, അഞ്ജലി നായര്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം  അഞ്ജലി നായര്‍ കൂടുതല്‍ അഭിനയിച്ചത്  മലയാളത്തില്‍ ചെറിയ വേഷങ്ങളിലാണ്. ദൃശ്യം 2വിലും നടി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ  മണിയറയിലെ അശോകനാണ്. സിനിമ പ്രേക്ഷകരിലേക്ക് എത്തിയത് ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് . അഞ്ജലി നായര്‍ ചിത്രത്തില്‍ ഒരു സൈക്യാട്രിറ്റിന്റെ റോളിലായിരുന്നു  അഭിനയിച്ചത്.

Actress Anjali nair words about pulimurugan movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES