ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനിഘയെ ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമാക്കിയത് 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ്. എന്നാൽ ഇപ്പോൾ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് അനിഘ.
'അടുത്ത സുഹൃത്തുക്കളില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു അനിഘയോട് ചോദിച്ചത്. 'ഹൈസ്‌കൂള്‍ തുടങ്ങുന്ന സമയത്ത് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഭയങ്കര കോമണ്‍ ആണ്. വലിയൊരു അനുഭവം അല്ലെങ്കിലും ചെറിയ രീതിയിലൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് അങ്ങനെ തന്നെ പോവുകയും ചെയ്തു. തിരിച്ച് ആ റിലേഷന്‍ഷിപ്പുകള്‍ ഒന്നിക്കുയും ചെയ്തിരുന്നു. അത്രയേ ഉള്ളു എന്നാണ് നടി പറഞ്ഞത്.
അതേ സമയം തന്റെ വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും നടി പങ്കുവെച്ചു. 'ടീനേജിലേക്ക് എത്തുമ്പോള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ് വിവാഹത്തെ കുറിച്ച്. അങ്ങനെ താനും സംസാരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേക്ക് താന്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാനെ പോവുന്നില്ല. പക്ഷേ വിചാരിച്ചത് പോലൊരാളെ തന്നെ കിട്ടുകയാണെങ്കില്‍ ഞാന്‍ അതിന് എതിരൊന്നും നില്‍ക്കില്ല. അതൊക്കെ വരുന്നത് വെച്ച് നോക്കേണ്ടി വരും.
എന്തായാലും അറേഞ്ച്ഡ് മ്യാരേജ് ഒന്നും എനിക്ക് പറ്റിയ പരിപാടി അല്ല. അങ്ങനെ ഒരാളെ കാണുകയാണെങ്കില്‍ തീര്‍ച്ചയായും നോക്കാം എന്നും അനിഘ പറയുന്നു. കല്യാണം കഴിക്കുകയാണെങ്കില്‍ ഞാന്‍ ആരെയും ക്ഷണിക്കുകയേ ഇല്ല. വളരെ ഇന്റിമേറ്റ് ആയിട്ടുള്ള വിവാഹമാണ് ആഗ്രഹിക്കുന്നത്. തന്നെ കണ്ടാല്‍ നടി അനന്യയുടെ മുഖഛായ പോലെ തോന്നുന്നുണ്ടല്ലോ എന്ന ചോദ്യം ഇടയ്ക്ക് ആരോ പറഞ്ഞ് കേട്ടിരുന്നു. സ്വയം അങ്ങനെ തോന്നിയിട്ടില്ല. പിന്നെ ചിലര്‍ നയന്‍താരയുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതെനിക്ക് ഒട്ടും തോന്നിയിട്ടില്ല' എന്നുമാണ് അനിഘ പറയുന്നത്.