Latest News

ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ മൂന്നാമത്തെ കുട്ടിയുണ്ടായാല്‍ ഫൈനോ അല്ലെങ്കില്‍ ശിക്ഷാ നടപടിയോ സ്വീകരിക്കേണ്ടതാണ്: കങ്കണ റണാവത്ത്

Malayalilife
 ഇപ്പോഴത്തെ അവസ്ഥ  കാണുമ്പോള്‍ മൂന്നാമത്തെ കുട്ടിയുണ്ടായാല്‍ ഫൈനോ അല്ലെങ്കില്‍ ശിക്ഷാ നടപടിയോ സ്വീകരിക്കേണ്ടതാണ്: കങ്കണ റണാവത്ത്

ബോളിവുഡില്‍ ഏറെ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. സിനിമ മേഖലയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച താരം  വിവാദങ്ങളുടെ പേരിലും ഏറെ പ്രശസ്തയാണ്. സിനിമയിൽ ചുവട് വച്ച സമയത്ത് താൻ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോയതായും കങ്കണ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം സാംസ്‌കാരിക വിഷയങ്ങളിൽ എല്ലാം തന്നെ ഇടപെടാറുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് കുറയ്ക്കാന്‍ മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നു തുറന്ന് പറയുകയാണ് താരം.

ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. പക്ഷെ നിലവിലെ അവസ്ഥ കാണുമ്പോള്‍ ജനസംഖ്യയില്‍ നിയന്ത്രണം അത്യാവശ്യമാണ്.

ജനസംഖ്യ നിയന്ത്രണത്തില്‍ നമുക്ക് കര്‍ശനമായി നിയമങ്ങള്‍ ആവശ്യമാണ്. ഈ വോട്ട് രാഷ്ട്രീയം മതിയായി. ഇക്കാര്യത്തിന് മുന്‍ഗണന കൊടുത്ത ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ അവസ്ത കാണുമ്പോള്‍ മൂന്നാമത്തെ കുട്ടിയുണ്ടായാല്‍ ഫൈനോ അല്ലെങ്കില്‍ ശിക്ഷാ നടപടിയോ സ്വീകരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.
 

Actress kangana ranaut words about covid control

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES