Latest News

വിവാഹത്തിന് പത്ത് വര്‍ഷം മുമ്പ് വിനീതിനെ കണ്ടു; കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് ഇതൊക്കെയാണ്; തുറന്ന് പറഞ്ഞ് നടൻ വിനീതിന്റെ ഭാര്യ

Malayalilife
വിവാഹത്തിന് പത്ത് വര്‍ഷം മുമ്പ് വിനീതിനെ കണ്ടു; കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് ഇതൊക്കെയാണ്; തുറന്ന് പറഞ്ഞ് നടൻ വിനീതിന്റെ ഭാര്യ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ വിനീത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു നടൻ എന്നതിലുപരി താരം മികച്ച ഒരു നർത്തകൻ കൂടിയാണ്. താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്.  എന്നാൽ ഇപ്പോൾ താരത്തിന്റെ ഭാര്യ പ്രസില്ലയ്ക്കൊപ്പം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  നടന്‍ സിദ്ദിഖ് അവതാരകനായി എത്തിയ പരിപാടിയിലാണ് വിനീതും ഭാര്യ പ്രസില്ലയും എത്തിയത്. 

എന്നാല്‍ ഭാര്യ തന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. അവള്‍ ജനിച്ച് വളര്‍ന്നതെല്ലാം ബഹ്റെയിനിലാണ്. നാട്ടില്‍ അമ്മ തലശ്ശേരിയും അച്ഛന്‍ പാലക്കാടുമാണ്.-വിനീത് പറഞ്ഞു. വിവാഹത്തിന് പത്ത് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. 1992 ല്‍ ബഹ്റെയിനില്‍ ഒരു പരിപാടിയ്ക്ക് വന്നപ്പോഴാണത്. അതിന് മുന്‍പ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്രയധികം ശ്രദ്ധിച്ചിട്ടൊന്നുമില്ല. വീനിതിലെ നടനെയും ഡാന്‍സറെയും ഇഷ്ടമാണ്. എന്നാലും ഡാന്‍സര്‍ക്ക് ആയിരിക്കും പ്രധാന്യം കൂടുതല്‍ കൊടുക്കുക.-പ്രസില്ല പറഞ്ഞു.

അഭിനയം എന്റെ പ്രൊഫഷനാണ്. അങ്ങനൊരു മേഖലയില്‍ അറിയപ്പെടുകയും ആളുകളുടെ അംഗീകാരം കിട്ടുകയും ചെയ്യുന്നത് വലിയൊരു ഭാഗ്യമാണ്. പിന്നെ നൃത്തം എന്റെ പാഷനാണ്. ചെറുപ്പംതൊട്ടേ പരിശീലിച്ചിട്ടുണ്ട്. രണ്ടും തുല്യമാണ്. പഠിച്ച ക്ലാസിക്കല്‍ ഡാന്‍സും സിനിമാറ്റി ഡാന്‍സുമൊക്കെ വേറിട്ടതാണ്. ഞാനത് ആസ്വദിക്കാറുണ്ട്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചൊരാള്‍ക്ക് അതൊക്കെ ചെയ്യാന്‍ കുറച്ച് പ്രായസമുണ്ട്. എങ്കിലും കൊറിയോഗ്രാഫറുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കുമെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.

എന്നെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ വേണമെന്ന് വിചാരിച്ചു. പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യന്‍ ആയിരിക്കണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് ഇതൊക്കെയാണ്. വിനീതുമായിട്ടുള്ള ആലോചന വന്നപ്പോള്‍ എല്ലാവരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്. അതും എന്നെ ആകര്‍ഷിച്ചു. പിന്നെ അദ്ദേഹം എന്നെ വന്ന് പെണ്ണ് കാണുകയും എന്റെ അമ്മയെയും സഹോദരന്മാരെയും കണ്ടിട്ട് പോവുകയും ചെയ്തു. അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒത്തിരി സന്തോഷമായെന്ന് കരുതുകയാണ്. വലിയൊരു നടന്‍, നര്‍ത്തകന്‍ എന്നതിലുപരി നല്ല മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നോട് ആദ്യമായി സംസാരിച്ചതൊക്കെ കൂടുതല്‍ അട്രാക്ഷനായി തോന്നി. ഇതൊക്കെയാണ് വിനീതിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് ഭാര്യ പ്രസില്ല പറഞ്ഞു.

Actor vineeth wife words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES