മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ വിനായകന്‍. വില്ലൻ കഥാപാത്രങ്ങളിലൂടെ തന്നെ താരത്തെ ഏവർക്കും സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സ്വന്തമായി രാഷ്ട്രീയമില്ലാത്തവന്‍ രാജ്യദ്രോഹിയാണെന്ന് നടന്‍ വിനായകന്‍ തുറന്ന് പറയുകയാണ്. സംഘടനാ രാഷ്ട്രീയമല്ല മറിച്ച് ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാവരിലും ഉണ്ടാകണമെന്നും വിനായകന്‍ വ്യക്തമാക്കി. 18ന് റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ആണ് വിനായകന്‍ തന്റെ നിലപാട് തുറന്നുപറഞ്ഞത്.
ലോകത്ത് രാഷ്ട്രീയമില്ലാത്തവന്‍ രാജ്യദ്രോഹിയാണ് എന്നേ ഞാന്‍ പറയു. അത് ഒരു സംഘടനാ രാഷ്ട്രീയമല്ല. ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാ മനുഷ്യനിലും ഉണ്ടാകണം. അതല്ലാത്തവന്‍ രാജ്യദ്രോഹി എന്നാണ് ആദ്യമേ പറയേണ്ടത്.”
‘മലയാള സിനിമ പൊളിറ്റിക്കലായി മാറിയിട്ടെന്തു കാര്യം. ജനം മാറുന്നില്ല. എന്ത് രാഷ്ട്രീയം പറഞ്ഞാലും അത് സന്തോഷമില്ലങ്കില്‍ മുന്‍പോട്ടു പോകുകയില്ല എന്ന അവസ്ഥയാണ്. സിനിമ എന്നത് കച്ചവടം മാത്രമാണ് എന്നും വിനായകന്‍ കുറ്റപ്പെടുത്തി. ”ഇത്രയും വലിയ സിനിമ ചെയ്ത ആള്‍ക്കാര്‍ നന്മ ചെയ്‌തോ. ആരും ചെയ്തിട്ടില്ല. അതൊക്കെ നുണയാണ്. പച്ചക്കള്ളം. കാശുണ്ടാക്കുക എന്നുള്ളത് മാത്രമേ ഉള്ളു എല്ലാവര്‍ക്കും. ആര് പറഞ്ഞാലും ഞാന്‍ അത് പറയും പച്ചക്കള്ളമാണ് എന്ന്. പൈസക്ക് വേണ്ടി മാത്രമാണ് സിനിമ.”
സിനിമയെ സിനിമയായി അല്ല. സിനിമയെ ജോലിയായിട്ടാണ് താന്‍ കാണാറുള്ളതെന്നും അത് സിനിമ എന്ന് മാത്രമല്ല, എന്ത് ജോലിയാണെങ്കിലും കൃത്യമായി അത് ചെയ്തിരിക്കുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. വിനായകനും നവ്യ നായരും പ്രധാന വിഷയത്തിലെത്തുന്ന ‘ഒരുത്തീ’യുടെ സംവിധാനം വി കെ പ്രകാശാണ്. എസ് സുരേഷ് ബാബുവാണ് കഥയും തിരക്കഥയയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തിയുടെ നിര്‍മ്മാണം.