ബ്രഹ്‌മാണ്ഡ സിജി സിനിമകള്‍ക്കെതിരെ തുറന്നടിച്ച് ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തില്‍ വിനായകന്‍ രംഗത്ത്. സംവിധായകന്‍ വികെ പ്രകാശ് തെലുങ്ക് ചിത്രം ആര്‍ആര്‍ആറിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു വിനായകന്റെ പ്രതികരണം. ഇത്തരം വലിയ സിനിമകള്‍ വരുമ്പോള്‍ നമ്മളുടെ സിനിമകള്‍ മാറ്റുന്നത് കേരളത്തില്‍ മാത്രം നടക്കുന്നതാണെന്നും അത് ശരിയല്ലെന്നുമായിരുന്നു വികെപി പറഞ്ഞത്. പിന്നാലെ വിനായകന്‍ ഇടപെടുകയായിരുന്നു.
ഈ പറയുന്നതൊക്കെ വെറും വൃത്തികെട്ട സിനിമയാണ്. ചിരിക്കാന്‍ പറയുന്നതല്ല, സത്യം പറയാം. ഞാന്‍ സിജിഐ കാണുന്നത് വളരെ മുമ്പാണ്. സിജിഐയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ ക്വാളിറ്റി മനസിലാക്കണം എന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ആനയുടെ പുറത്തിരിക്കുന്നയാളെ കാണിക്കുമ്പോള്‍ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട് ഭയങ്കരം എന്ന് പറയുന്നത് വൃത്തികേടാണ്. സിജിഐയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിജിഐ എന്താണെന്ന് മനസിലാക്കിയിട്ട് പറയുക. അല്ലാതെ ഭയങ്കര മനുഷ്യന്‍ എന്ന്് പറഞ്ഞ് കാണാനിരുന്നാല്‍ നിങ്ങള്‍ക്ക് സിജിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും വിനായകന്‍ പറഞ്ഞു.
പിന്നാലെ വിനായകന്റെ വാക്കുകളെ പിന്തുണച്ചു കൊണ്ട് വികെപിയുമെത്തി. സിജി പരസ്യ രംഗത്ത് വളരെ നേരത്തെ തന്നെയുണ്ടായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐവി ശശിയെ പോലെയുള്ള നമ്മളുടെ ഇതിഹാസ സംവിധായകര്‍ സിജിയുടെ സഹായമൊന്നുമില്ലാതെ തന്നെ 1500 പേരെയൊക്കെ വച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു വികെപിയുടെ പ്രതികരണം. ക്യാപ്ഷനില്ലാതെ ചിത്രങ്ങള്‍ മാത്രമായി പോസ്റ്റ് ചെയ്യുന്ന വിനായകന്റെ രീതിയും എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിനും വിനായകന്‍ മറുപടി പറയുന്നത്. കഴിഞ്ഞ ദിവസം ദിലീപിനെ ജയിലില്‍ പോയി കണ്ട രഞ്ജിത്തിന്റെ ചിത്രം വിനായകന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പേഴായിരുന്നു വിനായകന്റെ പ്രതികരണം. ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണെന്നായിരുന്നു തന്റെ പോസ്റ്റുകളെക്കുറിച്ച് വിനായകന്‍ പറഞ്ഞത്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും. മനപൂര്‍വം തന്നെ ഇടുന്നതാണ് അതൊക്കെ, വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നതെന്നും വിനായകന്‍ പറയുന്നു. ഈ ലോകത്ത് മാന്യന്‍ എന്ന് പറയുന്ന അമാന്യനെ ഞാന്‍ എന്നും ചീത്ത പറയുമെന്നാണ് വിനായകന്‍ പറയു
അതേസമയം ഒരുത്തീയിലെ നായികയായ നവ്യയുമായി താന്‍ സെറ്റില്‍ സംസാരിക്കാറുണ്ടായിരുന്നില്ലെന്നും വിനായകന്‍ പറയുന്നുണ്ട്. പൊതുവെ താന്‍ അങ്ങനെയാണെന്നായിരുന്നു വിനായകന്‍ പറയുന്നത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന നവ്യയെക്കുറിച്ച് എന്തെങ്കിലും കാഴ്ചപ്പാടുണ്ടോ എന്ന ചോദ്യത്തിന്് മറുപടി നല്‍കുകയായിരുന്നു വിനായകന്‍. നവ്യയെക്കുറിച്ച് തനിക്ക് കാഴ്പ്പാടില്ലെന്നാണ് വിനായകന്‍ പറയുന്നത്.
''ഞാനും നവ്യയും ഇപ്പോള്‍ അരമണിക്കൂര്‍ സംസാരിച്ചപ്പോഴാണ് കണക്ടായത്. നേരത്തെ ഞങ്ങള്‍ രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അത് രണ്ടിലും ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് എന്ന് മാത്രമായിരുന്നു നവ്യയോട് ഞാന്‍ സംസാരിച്ചിട്ടുണ്ടായിരുന്നത്. ഇതിന്റപ്പുറത്ത് നവ്യയെന്നല്ല ഒരാളുടെ അടുത്തും ഞാന്‍ സംസാരിച്ചിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ ലൊക്കഷനില്‍ വരുന്നത് നവ്യയുടെ അടുത്ത് സംസാരിക്കാനല്ല, സിനിമയില്‍ അഭിനയിക്കാനാണ്. അത് ഞാന്‍ കൃത്യമായി തന്നെ ചെയ്യുന്നുണ്ടല്ലോ. വ്യക്തിയെന്ന നിലയില്‍ എനിക്ക് നവ്യയെക്കുറിച്ചും നവ്യയ്ക്ക് എന്നെക്കുറിച്ചും ഒന്നും അറിയില്ലായിരുന്നു. ഇനി വേണമെങ്കില്‍ ചോദിച്ചോളൂ'' എന്നാണ് വിനായകന്‍ പറഞ്ഞത്. വിനായകന്റെ വാക്കുകള്‍ ശരിച്ചു വച്ചു കൊണ്ട് നവ്യയുമെത്തുന്നുണ്ട്.