മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിനയ് ഫോർട്ട്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമാ രംഗത്തുള്ള മറ്റ് നടന്മാരെ പോലെ താന്‍ ആഡംബര തത്പരനല്ലെന്ന് തുറന്ന് പറയുകയാണ് താരം.
‘പണമെല്ലാം സൂക്ഷിച്ചു വയ്ക്കും. ആവശ്യമില്ലാതെ പണം കളയില്ല. രണ്ടായിരത്തില്‍ കൂടുതല്‍ വില വരുന്ന രണ്ടു മൂന്ന് ഷര്‍ട്ടൊക്കെ എനിക്ക് കാണൂ. ഒരു ത്രീഫോര്‍ത്ത്, അതിനൊപ്പം ഒരു ടീ ഷര്‍ട്ട്, ഒരു സണ്‍ ഗ്ലാസ് അതില്‍ ഞാന്‍ ഹാപ്പിയാണ്. പണം ഏറ്റവും കൂടുതല്‍ ചിലവാക്കുന്നത് യാത്ര ചെയ്യാനാണ്. എന്റെ ഭാര്യക്കും ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്.
അല്ലാതെയുള്ള അടിച്ചു പൊളി ഒന്നും അങ്ങനെയില്ല. യാത്രയ്ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കാനാണ് ഇഷ്ടം. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അല്ലാതെ പണം കുറഞ്ഞ കാര്യങ്ങള്‍ ആയത് കൊണ്ട് ഞാന്‍ ചൂസ് ചെയ്യുന്നതല്ല’ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിനയ് ഫോര്‍ട്ട് പറയുന്നു.