Latest News

എപ്പോഴും സംഭവിക്കുന്ന കാര്യമാണ്; ഇപ്പോള്‍ ഇത് സോഷ്യല്‍ മീഡിയയിലായി: വിജയ് ദേവരകൊണ്ട

Malayalilife
എപ്പോഴും സംഭവിക്കുന്ന കാര്യമാണ്; ഇപ്പോള്‍ ഇത് സോഷ്യല്‍ മീഡിയയിലായി: വിജയ് ദേവരകൊണ്ട

കേരളക്കരയെ ഒന്നാകെ ത്രില്ലടിപ്പിച്ച അര്‍ജ്ജുന്‍ റെഡ്ഡി,ഗീത ഗോവിന്ദം എന്നീ സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവെരകൊണ്ട. അതുകൊണ്ടുതന്നെ വിജയ് ദേവെരകൊണ്ടയുടെ പുതിയ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ട്രോളുകളെ കുറിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.  ട്രോളുകള്‍ സാധാരണ കാര്യമാണെന്നും എന്നും എല്ലാക്കാലത്ത് ഉണ്ടായിരുന്നതുമാണെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

 ഇത് സാധാരണമാണ്, എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ഞാന്‍ നടനാകുന്നതിന് മുമ്പ്, അമ്മായിമാരും അമ്മാവന്മാരും റിസള്‍ട്ട്, കോളേജ്, ജോലി മുതലായ കാര്യങ്ങളില്‍ ട്രോളുമായിരുന്നു, ഇപ്പോള്‍ ഇത് സോഷ്യല്‍ മീഡിയയിലായി. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.

വിജയ് ദേവെരകൊണ്ടയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൈഗര്‍’. സംവിധാകന്‍ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇതിഹാസ ബോക്സര്‍ മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Actor vijay devarakonda words about trolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക