മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും നിർമ്മാതാവുമാണ് വിജയ് ബാബു. നടി സാന്ദ്ര തോമസിനൊപ്പം ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 , ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ തുടങ്ങിയ ചിത്രത്തിലൂടെ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരത്തിനെതിരെ ബലാത്സംഗ കേസില്‍ തുടര്‍നടപടികളുമായി പോലീസ് മുന്നോട്ട് പോകുകയാണ്. അന്വേഷണസംഘം പ്രധാനമായും n നടത്തുന്നത് വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് . ഇക്കാര്യമാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യംതേടി വിജയ് ബാബു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്താനായി തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നാണ് ഹര്‍ജിയില്‍ താരം ഉന്നയിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണ്.അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
അതേസമയം വേനലവധിക്കുശേഷം സര്‍ക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് സിയാദ് റഹ്മാന് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി. എന്നാൽ വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി 24-നാണ് ദുബായിലേക്ക് പോയത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതാണെന്ന് ഓരോനിമിഷവും തെളിയുന്നതായും കമ്മിഷണര്‍ പറഞ്ഞു.