Latest News

എന്റെ ഉച്ച പ്രാന്തായി മാത്രമാണ് അവര്‍ അതിനെ കണ്ടത്; പണിയെടുക്കാമെങ്കില്‍ ആര്‍ക്കും പറ്റുന്ന കാര്യമാണത്; മനസ്സ് തുറന്ന് നടൻ ടൊവിനോ തോമസ്

Malayalilife
എന്റെ ഉച്ച പ്രാന്തായി മാത്രമാണ് അവര്‍ അതിനെ കണ്ടത്; പണിയെടുക്കാമെങ്കില്‍ ആര്‍ക്കും പറ്റുന്ന കാര്യമാണത്; മനസ്സ് തുറന്ന് നടൻ  ടൊവിനോ തോമസ്

യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ്. ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടോവിനോ ചിത്രങ്ങൾക്ക് ഉള്ളത്. താരത്തിന്റെ മിന്നല്‍ മുരളിയുടെ വമ്പൻ  വിജയത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത ടൊവിനോ ചിത്രമാണ് നാരദന്‍. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ, മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു. ' ആ പോസ്റ്റിനെ കുറിച്ച്‌  ഇപ്പോൾ  വെളിപ്പെടുത്തുകയാണ് താരം . നാരദന്‍ സിനിമയുമായി ബന്ധപ്പെട്ട്, മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നന്നായി അധ്വാനിച്ചത് കൊണ്ടാണ് ഈ നിലയില്‍ എത്തിയത്. സത്യത്തില്‍ അത് പ്രവചനശക്തിയൊന്നുമല്ല, നന്നായി അധ്വാനിച്ചതുകൊണ്ടു മാത്രമാണ്. എഴുതി വച്ചശേഷം പണിയെടുക്കാമെങ്കില്‍ ആര്‍ക്കും പറ്റുന്ന കാര്യമാണത്. ആ പോസ്റ്റ് എഴുതിയ കാലയളവില്‍ എനിക്ക് വെറും ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അന്നുവരെ, യാതൊരുവിധ സിനിമ പശ്ചാത്തലവും ഇല്ലാത്ത ഒരു പയ്യന്‍, സിനിമയില്‍ അഭിനയിക്കണമെന്നാണാഗ്രഹം എന്നു പറയുമ്ബോള്‍, ആദ്യം കളിയാക്കിയുള്ള ചിരികളാണ് പലയിടത്തു നിന്നും കിട്ടിയിട്ടുള്ളത്. കാരണം അത് എന്റെ ഉച്ച പ്രാന്തായി മാത്രം കണ്ടിരുന്നവരായിരുന്നു ചുറ്റിലും. അത്തരത്തില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നപ്പോളുണ്ടായ വികാര വിക്ഷോഭം മാത്രമായിരുന്നു ആ പോസ്റ്റ്', ടൊവിനോ പറയുന്നു.

അതേസമയം, നാരദന്‍ സിനിമയെ കുറിച്ചും താരം പങ്കുവെച്ചു. 'നടന്‍ എന്ന നിലയില്‍ ഞാന്‍ വളരെ തൃപ്തനായ ഒരു സിനിമയാണ് നാരദന്‍. വെറുതെ ഇരുന്ന് ഡയലോഗ് പറയുന്നതിന് അപ്പുറത്തേക്ക് നാരദനില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് കൂടി ഉണ്ടായിരുന്നു. അത് ഒരിക്കലും നിലവിലുള്ള മാധ്യമപ്രവര്‍ത്തകരുമായി സാമ്യം തോന്നാനും പാടില്ല എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതല്‍ പ്രയത്‌നിച്ചിട്ടുണ്ട്. അതിന്റെ പ്രൊസസും വളരെ രസകരമായിരുന്നു', നടന്‍ പറയുന്നു.

Read more topics: # Actor tovino thomas,# words about post
Actor tovino thomas words about post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക