മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ട്രോളന്മാരെ ഒരിക്കലും മോശമായി വിമര്‍ശിച്ചിട്ടില്ലെന്ന് നടന്‍ ടിനി ടോം തുറന്ന് പറയുകയാണ്.
ജീവിതത്തില്‍ ഒരാളെപ്പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാന്‍. ഒരുപാട് പേരെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മള്‍ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് ട്രോള്‍ വരുന്നതും അത് ശ്രദ്ധിക്കപ്പെടുന്നതും.”ട്രോളന്മാരായി എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കില്‍ എന്നെ ട്രോളാന്‍ പാടില്ലെന്ന് പറയാന്‍ പാടില്ല. മിമിക്രി എന്നു പറയുന്നത് തന്നെ ട്രോളാണ്. ഞാനും അതിന്റെ ഭാഗമാണ്.
ഏറ്റവും ഗംഭീരമായും സെന്‍സിബിളായും കമന്റ് ചെയ്യുന്ന ആളുകള്‍ ട്രോളന്മാരാണ്. അത് മൂലം അവര്‍ക്ക് എന്തെങ്കിലും വരുമാനം കിട്ടുന്നുണ്ടെങ്കില്‍ നല്ല കാര്യം. നമ്മള്‍ കാരണം ഒരുകിലോ അരിയെങ്കിലും അവര്‍ക്ക് മേടിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ സന്തോഷമേ ഒള്ളൂ. ജനങ്ങളില്‍നിന്നും വന്നൊരു കലാകാരനാണ് ഞാന്‍. അവരുടെ കയ്യടി കിട്ടിയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ഒരിക്കലും ട്രോളന്മാരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല.”-ടിനി ടോം പറഞ്ഞു.