മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളിലും ബോഡി ഡബിള്‍ ആയി ടിനി ടോം എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് സിനിമയില്‍ പിന്നീട് മുഖം കാണിച്ചുള്ള വേഷങ്ങള്‍ ലഭിക്കാന്‍ മമ്മൂട്ടിയാണ് സഹായിച്ചതെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്നും ടിനി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോയപ്പോ എനിക്ക് ഭയങ്കര ട്രീറ്റും കാര്യങ്ങളുമായിരുന്നു. മമ്മൂക്ക കഴിക്കുന്ന കാഷ്യൂ നട്ട്‌സൊക്കെ. അത് മാത്രം കഴിച്ചാല്‍ നമ്മുടെ വയറ് നിറയുമോ. ഞാനപ്പുറത്ത് പോയി വേറെ ഭക്ഷണം കഴിക്കും’പുള്ളിയുടെ ബോഡി ഡബിള്‍ ആയി അഭിനയിക്കുന്നത് മൂലം വയറൊന്നും ചാടാന്‍ പാടില്ലായിരുന്നു. പക്ഷെ ഞാന്‍ കഴിക്കാനുള്ളതൊക്കെ കഴിക്കും. പുള്ളി കറക്ട് ആയി നോക്കുമായിരുന്നു. ഇത്തിരി വയറ് ചാടിയാല്‍ പറയും’
‘പിന്നെ അടുത്ത പടം വന്നു പാലേരി മാണിക്യം. പിന്നെ ഇത് കൂടിക്കൂടി വന്നപ്പോള്‍ ഇത് തന്നെയാവുമോ എന്റെ പണിയെന്ന് ഞാന്‍ ഭയന്നു. അവസാനം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. എന്റെ ശരീരം മാത്രമല്ല മുഖം കൂടി ഒന്ന് കാണിക്കണം. ശരീരം വിറ്റ് എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന്. പക്ഷെ അതാണ് അദ്ദേഹത്തിന്റെ സ്‌നേഹം എന്ന് പറയുന്നത്’
രഞ്ജിയേട്ടനെ വിളിച്ചിട്ട് അടുത്ത പടത്തില്‍ വേഷം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ പറയലില്‍ ഒരു കാര്യമുണ്ട്. വെറുതെ പറയലല്ല. സ്‌ട്രോങ് ആയ പറച്ചിലായിരുന്നു. അതായിരുന്നു സിനിമയില്‍ ഒരു ചെറിയ കസേര എങ്കിലും എനിക്ക് കിട്ടാനുള്ള കാരണം’ടിനി കൂട്ടിച്ചേര്‍ത്തു.