മലയാളചലച്ചിത്രവേദിയിലെ ഒരു നടനും ഒരു വ്യവസായിയുമാണ് ശ്രീജിത്ത് രവി.മലയാളത്തിലെ ആദ്യകാല നടനായിരുന്ന ടി.ജി. രവിയുടെ മകനാണ് ശ്രീജിത്ത്. എന്നാൽ താരത്തെ കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് താരത്തിന് എതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ അച്ഛന്റെ ആദ്യകാല സിനിമകളെ കുറിച്ച് ശ്രീജിത്ത് രവി പണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.,
എനിക്ക് ബുദ്ധി വളർച്ചയും ഒക്കെ വരുന്നതിന് മുൻപേ തന്നെ അച്ഛൻ സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങൾ പലപ്പോഴും അച്ഛൻ അഭിനയിച്ച സിനിമകൾ കാണാറുള്ളത്. അതിൽ അച്ഛൻ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങൾക്ക് അത് ശീലമായിരുന്നു.
അച്ഛന്റെ ഒരു തൊഴിൽ എന്ന നിലയിൽ ആണ് ഞങ്ങൾ എല്ലാം ആ അഭിനയത്തെ കണ്ടത്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അറിയില്ല. വീട്ടിൽ വരുന്ന അച്ഛൻ അങ്ങനെയല്ല എന്ന ബോധ്യം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. എന്റെ അമ്മയോട് പണ്ട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛൻ ബലാ ത്സംഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഒന്നും തോന്നുന്നില്ലേ എന്ന്. അപ്പോൾ അമ്മ പറഞ്ഞ മറുപടി, ‘ഞാൻ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്ന ശരീരങ്ങൾ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കിൽ, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്