Latest News

സിനിമ പുറത്തിറങ്ങിയപ്പോൾ ഞാൻ ഡബ്ബ് ചെയ്ത കഥാപാത്രത്തിന് ബിജു മേനോന്റെ ശബ്ദം; ബാക്കി പൈസയും തന്നില്ല; ദുരനുഭവം വെളിപ്പെടുത്തി ഷോബി തിലകന്‍

Malayalilife
 സിനിമ പുറത്തിറങ്ങിയപ്പോൾ ഞാൻ ഡബ്ബ് ചെയ്ത കഥാപാത്രത്തിന് ബിജു മേനോന്റെ ശബ്ദം; ബാക്കി പൈസയും തന്നില്ല; ദുരനുഭവം വെളിപ്പെടുത്തി ഷോബി തിലകന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷോബി തിലകൻ. നിരവധി പാരമ്പരകളുടെയും സിനിമയുടെയും ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ ലെനിന്‍ രാജേന്ദ്രന്‍ ചിത്രം മകരമഞ്ഞിന് വേണ്ടി വര്‍ക്ക് ചെയ്തപ്പോള്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഷോബി തിലകന്‍. ജിന്‍ജര്‍ മീഡിയ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തന്റെ അനുഭവം പങ്കുവെച്ചത്.

 മകരമഞ്ഞ് എന്ന സിനിമ, സന്തോഷ് ശിവനായിരുന്നു അതില്‍ നായകന്‍. ഞാനായിരുന്നു സന്തോഷ് ശിവന് വേണ്ടി ഫുള്‍ പടം ഡബ്ബ് ചെയ്തത്. പടം ഡബ്ബ് ചെയ്ത് ക്ലൈമാക്സ് ആയപ്പോള്‍ലെനിന്‍ സാര്‍ (ലെനിന്‍ രാജേന്ദ്രന്‍) വന്നിട്ട്, ഷോബീ ഞാന്‍ ഹാര്‍ഡ് ഡിസ്‌ക് എടുത്തില്ല മറന്നുപോയി. ഒരു കാര്യം ചെയ്യാം, എനിക്ക് കുറച്ച് വര്‍ക്ക് കൂടെയുണ്ട്. അത് കഴിഞ്ഞിട്ട് ക്ലൈമാക്സ് നമുക്ക് പിന്നീട് ചെയ്യാം, എന്ന് പറഞ്ഞു.ടോക്കണ്‍ പോലെ എനിക്ക് കുറച്ച് കാശും തന്നു. പിന്നെ വിളിച്ചില്ല, ഞാന്‍ നോക്കിയപ്പോള്‍ പടം റിലീസായി. കണ്ടപ്പോള്‍, സന്തോഷ് ശിവന് വേണ്ടി അതില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് ബിജു മേനോനാണ്.

പുള്ളിക്ക് എന്റെ വോയിസ് ഇഷ്ടപ്പെട്ട് കാണില്ല. എവിടെയും എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കും, അതുകൊണ്ട് ബിജു മേനോനെ കൊണ്ട് ചെയ്യിച്ചതായിരിക്കും, എന്ന് വിചാരിച്ച് ഞാനത് കളഞ്ഞു. ബാക്കി പൈസയും എനിക്ക് തന്നിട്ടില്ലായിരുന്നല്ലോ, അതും വിട്ടു. പക്ഷെ, പിന്നീട് ഒരു ദിവസം ടി.വിയില്‍ ഈ പടം വന്നു. ഞാന്‍ കണ്ടു. അപ്പോഴാണ് ഒരു കാര്യം മനസിലായത് സിനിമയില്‍ ചില സ്ഥലത്ത് എന്റെ വോയിസാണ്. സന്തോഷ് ശിവന്റെ ചില സീനില്‍ എന്റെ വോയിസ്, ചില സീനില്‍ ബിജു മേനോന്റെ വോയിസ്.

മിക്സ് ചെയ്ത് വെച്ചിരിക്കയാണ്. എനിക്കൊന്നും മനസിലായില്ല. ഞാന്‍ പക്ഷെ ഒന്നും ചോദിച്ചില്ല., ഒരു കഥാപാത്രം എപ്പോഴും സിനിമയുടെ സംവിധായകന്റെ കാഴ്ചപ്പാടാണ്. അദ്ദേഹമാണ് ഇതിന്റെ അവസാന വാക്ക്. അദ്ദേഹത്തിന് ആ സീനില്‍ അത് മതി എങ്കില്‍ പുള്ളി അത് വെച്ചു,” ഷോബി തിലകന്‍ പറഞ്ഞു.

Actor shobi thilakan words about negative experience in cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES