അങ്ങനെ ഇടയ്ക്ക് മമ്മൂക്കയും വന്ന് കൂടി; ലൊക്കേഷനില്‍ അത് പതിവായപ്പോള്‍ മമ്മൂക്ക നല്‍കിയ ഉപദേശം ഇതായിരുന്നു; മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ

Malayalilife
അങ്ങനെ ഇടയ്ക്ക് മമ്മൂക്കയും വന്ന് കൂടി; ലൊക്കേഷനില്‍ അത് പതിവായപ്പോള്‍ മമ്മൂക്ക നല്‍കിയ ഉപദേശം ഇതായിരുന്നു; മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. മലയാള സിനിമയിൽ  അസിസ്റ്റന്റ് ഡയറക്ടറായി എത്തുകയും പിന്നീട്  ചെറിയ വേഷങ്ങളിലൂടെ അഭ്യനായ ലോകത്തേക്കും ചേക്കേറുകയും ചെയ്തു. എന്നാൽ ഇപ്പോൾ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആണ് മമ്മൂട്ടിയെ കുറിച്ച് തുറന്ന് പറഞ്ഞത്. 

മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് രാപ്പകലിന്റെ സെറ്റില്‍ വെച്ചിട്ടാണ്. കമല്‍സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തപ്പോള്‍. പക്ഷേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത് ഉണ്ട എന്ന സിനിമയിലാണ്. എന്നാല്‍ അതിന് മുന്‍പ് രാപ്പകലില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, ഡാഡി കൂള്‍, പിന്നെ ഒരു പരസ്യത്തിലും മമ്മൂക്കയ്ക്കൊപ്പം വര്‍ക്ക് ചെയ്തു.

അങ്ങനെ പരിചയമായി കഴിഞ്ഞിട്ടാണ് ഉണ്ടയില്‍ ഒരുമിച്ചഭിനയിച്ചത്. ഡാഡി കൂള്‍ സമയത്ത് ക്ലോസായി വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഉണ്ടയുടെ സമയത്താണ് കൂടുതല്‍ സംസാരിക്കാനും ഇടപെഴകാനുമൊക്കെ സമയം കിട്ടിയത്. മമ്മൂക്ക തന്ന ഉപദേശത്തെ കുറിച്ചും അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ മനസുതുറന്നു. ഉണ്ടയുടെ സമയത്ത് ലൊക്കേഷനില്‍ ഞങ്ങള്‍ കുറെനേരം ചീട്ട് കളിച്ചിരുന്നു.

അങ്ങനെ ഇടയ്ക്ക് മമ്മൂക്കയും വന്ന് കൂടി. പിന്നെ ചീട്ട് കളി ഞങ്ങള്‍ സ്ഥിരമാക്കിയപ്പോള്‍ മമ്മൂക്ക വന്നു പറഞ്ഞു. ഇത് എപ്പോഴും വേണ്ട, കാരണം നമ്മള് അങ്ങനെ ഒരു മൂഡിലിരിക്കുന്ന ആള്‍ക്കാരാണ് ക്യാരക്ടേഴ്‌സ് ഒകെ ചെയ്യാനായിട്ട്. അതിലേക്കുളള താല്‍പര്യം മറ്റൊന്നിലേക്ക് മാറിപോവണ്ട എന്ന് വെച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. കാരണം കഥാപാത്രമായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം എന്ന് പറയുന്നത്.

നമ്മുടെ ഇഷ്ടം ഒകെ അതിലായിരിക്കണം. സംഗീതം, രാഷ്ട്രീയം അങ്ങനെ എല്ലാത്തിനെയും കുറിച്ച് സംസാരിക്കുന്ന ആളാണ് മമ്മൂക്ക. ദുല്‍ഖറിനൊപ്പം കുറുപ്പിലാണ് കൂടുതല്‍ രംഗങ്ങളില്‍ ഒപ്പം അഭിനയിച്ചത്. എന്നിട്ടും നമ്മള്‍ക്ക് വര്‍ക്ക് ചെയതിട്ട് പോരാ പോരാ എന്ന് തോന്നുന്ന ഫീലാണ്. ഷൂട്ടിംഗ് സമയത്ത് അങ്ങനെ ചെയ്താലോ ഇങ്ങനെ ചെയ്താലോ എന്നൊക്കെ നമ്മളോട് പറയും. എല്ലാം ഷെയര്‍ ചെയ്യുന്ന ആളാണ്, പിന്നെ ഒരുപാട് ഇഷ്ടമാണ് ദുല്‍ഖറിനെ. അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Actor shine tom chako words about megastar Mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES