ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയമായതും. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍.
ഷൈന്റെ വാക്കുകള്‍,
തല്ലുമാലയുടെ ഷൂട്ടിനിടയിലാണ് കാലിന്റെ ലിഗമെന്റിന് പരിക്ക് പറ്റിയത്. അന്നത്തെ അഭിമുഖം ഷൂട്ട് ചെയ്തവര്‍ കണ്ടതാണ്, താന്‍ ആശുപത്രിയില്‍ പോകുന്നതും അവിടേക്ക് വൈകി വന്നതും. തന്നെ കുറിച്ചോ തന്റെ സ്വഭാവത്തെ കുറിച്ചോ ആളുകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തനിക്ക് പ്രശ്നമൊന്നുമില്ല. ഫെബ്രുവരി 21ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. അന്ന് വെയില്‍ സിനിമയുടെ പ്രമോഷന്‍ പ്ലാന്‍ ചെയ്തിരുന്നു. അന്ന് ഉച്ചയ്ക്കാണ് ഇത് സംഭവിക്കുന്നത്. താന്‍ ആശുപത്രിയില്‍ പോയി തിരിച്ചു വന്നപ്പോഴേക്കും വൈകുന്നേരമായി. പ്രമോഷന്‍ ഷൂട്ടിന് ക്ഷണിച്ചവരെല്ലാം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അത്രയും ആളുകളെ കാത്തിരിപ്പിച്ചിട്ട് അഭിമുഖം കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്നു തോന്നി. ഒരോ മണിക്കൂര്‍ കഴിയുമ്പോഴും കാലിലെ വേദന കൂടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പരുക്ക് സംഭവിച്ചതിനേക്കാള്‍ വേദനയാണ് പിന്നീട്. അതുകൊണ്ട് ഡോക്ടര്‍ പെയിന്‍ കില്ലര്‍ തന്നിരുന്നു. അതു കഴിച്ചിട്ട് ഉറക്കമൊക്കെ വരുന്നുണ്ടായിരുന്നു. സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കേണ്ടത് അഭിനേതാവ് എന്ന നിലയില്‍ തന്റെ കടമയല്ലേ എന്നോര്‍ത്തിട്ടാണ് അഭിമുഖത്തിന് ചെന്നിരുന്നത്. ഇനിയിപ്പോള്‍ ആളുകള്‍ എന്തെങ്കിലും കമന്റുകള്‍ പറഞ്ഞാലും കുഴപ്പമില്ല.