മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷമ്മി തിലകൻ. നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുബിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഇടവേള ബാബുബിനെ അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.
ചേട്ടാ വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്. ഈ ഇടവേള ബാബുബിനെ സെക്രട്ടറി ആക്കിയതിന്റെ കാരണം എന്ത??? ഈ പുള്ളിക്കാരന്‍ 50 സിനിമയില്‍ എങ്കിലും അഭിനയിച്ചിട്ടുണ്ടോ.. എന്നായിരുന്നു ഒരാള്‍ കമന്റായി ചോദിച്ചത്. ഇതിന് അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് എന്ന മറുപടിയാണ് ഷമ്മി തിലകന്‍ നല്‍കിയത്.
ഷമ്മി തിലകന്റെ നിലവിലെ ഫേസ്ബുക്ക് പോസ്റ്റ് ലൈംഗിക പീഡനപരാതിയില്‍ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍, മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയം കൂടി ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു. ഇടവേള ബാബു തന്റെ പേര് അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി.