Latest News

വിവാദങ്ങളില്‍ പോയി തലയിടാന്‍ അന്നും ഇന്നും താല്പര്യമില്ല; അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്; പ്രതികരണവുമായി ഷമ്മിതിലകൻ

Malayalilife
വിവാദങ്ങളില്‍ പോയി തലയിടാന്‍ അന്നും ഇന്നും താല്പര്യമില്ല; അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്; പ്രതികരണവുമായി ഷമ്മിതിലകൻ

ലയാളചലച്ചിത്ര അഭിനേതാവും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകൻ. പ്രശസ്ത നടനായിരുന്ന തിലകന്റെ മകൻ കൂടിയാണ് ഇദ്ദേഹം. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വച്ച താരത്തിന് നിരവധി അവരസരങ്ങളാണ് സിനിമയിൽ നിന്ന് ലഭിച്ചത്. എന്നാൽ ഇപ്പോൾ നടന്‍ ഷമ്മി തിലകന്‍ ആരാധകന് സോഷ്യല്‍മീഡിയയില്‍ നല്‍കിയ മറുപടിയാണ്  വൈറലായിരിക്കുന്നത്.’

അനാവാശ്യ വിവാദങ്ങളില്‍ പോയി തല ഇടാതെ ഞങ്ങള്‍ക്ക് ഇതുപോലെ നല്ല എന്റര്‍ടെയ്ന്‍മെന്റ് തരൂ… വിവാദങ്ങളും സംഘടനാ പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ ഒന്നിനും പറ്റാത്ത ടിനി ടോം, ഇടവേള ബാബു, പോലെയുള്ള ആളുകള്‍ ഉണ്ട്. ചേട്ടന്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകണം’ എന്നാണ് ആരാധകന്റെ കമന്റ്.

‘വിവാദങ്ങളില്‍ പോയി തലയിടാന്‍ അന്നും ഇന്നും താല്പര്യമില്ല ബ്രോ. അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്, എന്നാല്‍… ഒന്ന് തലയിട്ടേച്ച് പോ തിലകന്‍ ചേട്ടന്റെ മോനെ എന്നും പറഞ്ഞ ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാല്‍ എന്ത് ചെയ്യും. ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ ഇണ്ടാസ്.. ഞാന്‍ എന്ത് ചെയ്യണം.. നിങ്ങള്‍ പറ’, എന്നാണ് ഷമ്മി തിലകന്‍ നല്‍കിയ മറുപടി.

 ഷമ്മി തിലകന്റേതായി നിലവില്‍ ‘പാല്‍തു ജാന്‍വര്‍’ എന്ന സിനിമയാണ് ഒടുവില്‍ റിലീസ് ചെയ്തത്.  നടന്‍ ചിത്രത്തിൽ മൃഗ ഡോക്ടര്‍ സുനില്‍ ഐസക്ക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബേസില്‍ ജോസഫ് നായകനായ ചിത്രത്തില്‍ ഷമ്മി തിലകന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Actor shammi thilakan replay about negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക