മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ശബരീഷ് വർമ്മ. ആദ്യം നേരം എന്ന ചിത്രത്തിലും പിന്നീട് പ്രേമം എന്ന സിനിമയിലൂം ശ്രദ്ധേയമായ വേഷം ചെയ്‌തോടെയാണ് ശബരീഷ് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതനാകുന്നത്. നടന്‍ പ്രേമത്തിലെ ശംഭു എന്ന കഥാപാത്രമാണ് അവതരിപ്പിച്ചിരുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകളിലൂടെ ശബരീഷ് അഭിനയിച്ചു. എന്നാൽ ഇപ്പോൾ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് ശബരീഷും ഭാര്യ അശ്വനിയും എത്തിയിരിക്കുകയാണ്.
'ഇന്റര്‍ കാസ്റ്റ് വിവാഹം എന്ന് കേട്ടിട്ടുണ്ടെങ്കിലും ശബരീഷിന്റേത് ഇന്റര്‍ സേറ്റ് വിവാഹമാണ്. ഈ വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. പ്രേമം സിനിമയിലെ അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു അശ്വിനി. രണ്ട് പേരും സെറ്റില്‍ ഉള്ളത് കൊണ്ട് പ്രേമത്തിലായി. അദ്ദേഹം വളരെ ജെനുവിനായി തോന്നിയത് കൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഇതുവരെ ഒരു ഫേക്ക് ആയി തോന്നിയിട്ടില്ലെന്നുമാണ് ശബരീഷിനെ കുറിച്ച് ഭാര്യ പറഞ്ഞത്. പ്രേമത്തിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ മുംബൈയിലേക്ക് പോയതിന് ശേഷമാണ് എന്നെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞത്. നാലഞ്ച് ദിവസത്തിന് ശേഷം ഞാനും യെസ് പറഞ്ഞു. രണ്ട് കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു എന്ന് അശ്വിനി പറഞ്ഞു.
ഞാനൊക്കെ കെട്ടി നന്നാവുമെന്ന് വീട്ടുകാര്‍ക്ക് പോലും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു എന്നാണ് ശബരീഷ് പറഞ്ഞത്. സിനിമകള്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ലെന്നാണ് ശബരീഷ് പറഞ്ഞത്. എന്നാല്‍ അശ്വിനിയ്ക്ക് എല്ലാ കാര്യത്തിനും ടെന്‍ഷനാണ്. ഒരു സിനിമ ഇറങ്ങിയാലും അല്ലെങ്കിലുമൊക്കെ ടെന്‍ഷാവും. പ്രേമത്തിലും, ബാംഗ്ലൂര്‍ ഡേയ്‌സിലും അസിറ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയിരുന്നു. ഹൃദയം സിനിമയില്‍ ആര്‍ട്ട് ഡയറക്ടറാണ് അശ്വിനി. പ്രണവിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞ് താമസിക്കുന്ന ഫ്‌ളാറ്റില്‍ ഒരു സാധനം പോലും ഇല്ലാതെ കാലി ആയിരുന്നു. പിന്നീട് ഞങ്ങളതില്‍ വേണ്ടതൊക്കെ നിറയ്ക്കുകയായിരുന്നു.