Latest News

കേരളത്തില്‍ തമ്മിലടി കൂടുന്ന പ്രവർത്തകർ ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്; എതിരാളികളായ നേതാക്കന്മാര്‍ക്ക് എതിരെ കുറച്ചു കൂടി നിലവാരം ഉള്ള ‘യുദ്ധം’ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുക; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

Malayalilife
 കേരളത്തില്‍ തമ്മിലടി കൂടുന്ന പ്രവർത്തകർ  ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്; എതിരാളികളായ നേതാക്കന്മാര്‍ക്ക് എതിരെ കുറച്ചു കൂടി നിലവാരം ഉള്ള ‘യുദ്ധം’ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുക; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽ മീഡിയയിലൂടെ തന്റെതായ നിലപാടുകൾ യാതൊരു മടിയും കൂടാതെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ  നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്.  സന്തോഷ് പണ്ഡിറ്റിന്റെ  കുറിപ്പ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം , പി സി ജോര്‍ജിനെതിരായ പീഡനക്കേസ്, സ്വര്‍ണക്കടത്ത് കേസ് എന്നിവയുടെ പശ്ചാത്തലത്തിലാണ്. 

 സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ ….

എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊള്‍ നമ്പര്‍ വണ്‍ എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്നത്. എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെ വിമര്‍ശിക്കുന്നതും, കേസ് കൊടുക്കുന്നതും, പ്രതിഷേധിക്കുന്നത് ഒക്കെ സാധാരണമാണ്. പക്ഷേ ഇപ്പൊള്‍ നമ്പര്‍ വണ്‍ കേരളത്തില്‍ എതിരാളികളായ പാര്‍ട്ടി നേതാക്കന്മാര്‍ക്ക് എതിരെ നടക്കുന്നത് തീര്‍ത്തും തറ രാഷ്ട്രീയം അല്ലേ?1) വയനാട്ടിലെ എം പി രാഹുല്‍ ജിടെ ഓഫീസ് തകര്‍ത്തു. എന്തിന് ?
2) എ കെ ജി സെന്റര്‍ ബോംബ് എറിഞ്ഞു. എന്തിന് ? സി സി ടി വിയുടെ സഹായത്താല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുമോ എന്നു നോക്കാം ..

3) നിരവധി പാര്‍ട്ടി ഓഫീസുകള്‍ക്ക് എതിരെ ആക്രമണങ്ങള്‍.4) സ്വര്‍ണ കള്ള കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, പ്രതിഷേധങ്ങള്‍ .
5) മറ്റു മതങ്ങള്‍ക്ക് എതിരെ കുട്ടികള്‍ അടക്കം, പല നേതാക്കന്മാരുടെയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍ നടത്തുന്നു. അതിനെ തുടര്‍ന്നുണ്ടാവുന്ന പ്രതിഷേധങ്ങള്‍.
6) സഹ വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ അടക്കം നിസ്സാര കാര്യങ്ങളില്‍ ആക്രമിക്കുന്ന കുട്ടി ക്രിമിനല്‍സ്.
7) പഴയ സോളാര്‍ കേസ് പ്രതി വീണ്ടും ആക്റ്റീവ് ആകുന്നു. പി സി ജോര്‍ജ് ജിക്ക് എതിരെ പീഡന കേസ്.നമ്മള്‍ പ്രബുദ്ധരാണ്, സാക്ഷരത ഉണ്ട് എന്നതൊക്കെ മറന്നേക്കൂ. എതിരാളികളായ നേതാക്കന്മാര്‍ക്ക് എതിരെ കുറച്ചു കൂടി നിലവാരം ഉള്ള ‘യുദ്ധം’ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുക. തീരെ തറയാകാതെ നോക്കുക. കേരള അതിര്‍ത്തി വിട്ടാല്‍ കോണ്‍ഗ്രസും , കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഖ്യതിലാണെന്ന് , കേരളത്തില്‍ തമ്മിലടി കൂടുന്ന പ്രവര്ത്തകര് ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്.അതിനാല്‍ യു ഡി എഫ്, എല്‍ ഡി എഫ് പ്രവര്ത്തകര് പരിധിവിട്ട് മറ്റു നേതാക്കന്മാരെ വിമര്‍ശിക്കുകയോ , എതിര്‍ക്കുകയോ ചെയ്യരുത്. അത് മോശമാണ്.

Actor santhosh pandit fb note about social issues

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES