മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് കീഴറ്റർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ തുടങ്ങിയ ചിത്രങ്ങളെ താരത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധേയവുമാണ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാണ് താരം. എന്നാല്‍ ഇപ്പോള്‍ മരിക്കാത്ത കഥാപാത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സന്തോഷ്. കള്ളന്‍ ഡിസൂസ എന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂരിന്റെ കഥാപാത്രം മരിക്കുന്നില്ല. സിനിമ തിയേറ്ററില്‍ കണ്ടതിന് ശേഷം നടി സുരഭി ലക്ഷ്മിയുമൊത്ത് മടങ്ങുമ്പോള്‍ ചെയ്ത വീഡിയോയിലാണ് മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷം സന്തോഷ് കീഴാറ്റൂര്‍ പങ്കുവെച്ചത്.
സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാനിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്സന്തോഷ് പറഞ്ഞു.
ഇന്ന് സന്തോഷേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണ്. ട്രെയ്ലര്‍ വന്നപ്പോഴും താഴെ ഒരു മരണം ഉറപ്പ്എന്ന കമന്റ് ഉണ്ടായിരുന്നു. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ പോകുന്നത് എന്നാണ് സുരഭി ലക്ഷ്മി വീഡിയോയില്‍ പറഞ്ഞത്.