സംസ്ഥാനം മാറി വിവാഹം കഴിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്; വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി

Malayalilife
 സംസ്ഥാനം മാറി വിവാഹം കഴിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്; വെളിപ്പെടുത്തലുമായി  രമേഷ് പിഷാരടി

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് രമേശ് പിഷാരടി. നടന്‍, അവതാരകന്‍ , സംവിധായകന്‍ എന്നീ നിലകളിൽ എല്ലാം തന്നെ താരവും ശ്രദ്ധേയനാണ്. എന്നാൽ ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് രമേശ്  നടത്തിയ രസകരമായ തുറന്നുപറച്ചിലുകളാണ് ശ്രദ്ധ നേടുന്നത്. സംസ്ഥാനം മാറി വിവാഹം കഴിച്ചതിനെക്കുറിച്ചും ജീവിതത്തില്‍ സംഭവിച്ച പ്രണയങ്ങളെക്കുറിച്ചുമൊക്കെയാണ് രമേഷ് മനസ്സുതുറന്നിരിക്കുന്നത്.

 വീട്ടില്‍ ജാതകത്തിലൊക്കെ വിശ്വാസമുണ്ട്. പ്രേമിക്കുകയാണെങ്കില്‍ കുഴപ്പമൊന്നുമില്ല. അതല്ലാതെ വിവാഹം കഴിക്കാന്‍ നമ്മള്‍ ആലോചിക്കും. അന്നേരം വേറെ മതത്തില്‍ നിന്നൊന്നും കെട്ടാന്‍ പറ്റില്ല. പിന്നെ എന്റെ പണി മിമിക്രി ആണല്ലോ. ചിലപ്പോള്‍ എന്റെ പെങ്ങളെ പോലും ഞാന്‍ മിമിക്രിക്കാരനെ കൊണ്ട് കെട്ടിച്ച് കൊടുക്കണം എന്ന് നിര്‍ബന്ധില്ല.

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മിമിക്രി ഒന്നും ആരും പ്രൊഫഷനായി കണ്ടിട്ടില്ല. പിന്നെ വരുമാനത്തിന് സ്ഥിരതയൊന്നുമില്ല. അപ്പോള്‍ ന്യായമായും ഒരു പെണ്ണ് കിട്ടായ്മ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇത് നാലഞ്ച് സംസ്ഥാനം വിട്ട് പോയതെന്ന് പിഷാരടി പറയുന്നു.

 ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്. അത് ഉണ്ടാവാതെ ഇരിക്കുമോ. പക്ഷേ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പ്രണയം പറയാതെ അവരുടെ കൂടെ സൗഹൃദമാണെന്ന്് പറഞ്ഞ് നടക്കും. അത് ഭയങ്കര സുഖമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഓടിച്ച് വിട്ടേക്കും. സത്യം പറഞ്ഞാല്‍ എനിക്ക് വിവാഹശേഷമാണ് പ്രേമം തുടങ്ങുന്നത്. പക്ഷേ ഭാര്യ പിടിച്ചപ്പോള്‍ അത് നിര്‍ത്തിയെന്ന് പിഷരാടി തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.

 

Actor ramesh pisharody words about family goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES