കന്നഡ സിനിമ നടനും സംവിധായകനുമായി ഏറെ ശ്രദ്ധ നേടിയ താരമാണ് രക്ഷിത് ഷെട്ടി. 2014-ൽ ഉള്ളിദവരു കണ്ടാന്തെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ സംവിധാന രംഗത്തേക്ക് കടന്നു വന്നത്. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ സ്വന്തം നടന്ന വിസ്മയം മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ഒരു സിനിമയുടെ പ്രൊമോഷനായി കേരളത്തില്‍ എത്തിയപ്പോഴായിരുന്നു താന്‍ മോഹന്‍ലാല്‍ സിനിമകളുടെ ആരാധകനാണെന്ന് താരം വെളിപ്പെടുത്തിയത്.
മോഹന്‍ലാല്‍ സാര്‍ എന്നും എന്റെ പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ ഇരുവര്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. ആ ചിത്രത്തിലെ മോഹന്‍ലാല്‍ സാറിന്റേയും പ്രകാശ് രാജ് സാറിന്റേയേും പ്രകടനം ഒരുപാട് ഇഷ്ടമാണ്. മണിരത്നമാണ് ചിത്രം സംവിധാനം ചെയ്തത്. പിന്നെ എനിക്ക് പലതിന്റേയും പേര് ഓര്‍മ്മയില്ല. ചെറുപ്പത്തില്‍ കണ്ടതാണ്, മണിച്ചിത്രത്താഴ്. പിന്നീടത് കന്നഡയിലേക്ക് റീമേക്ക് ചെയ്തു. മണിച്ചിത്രത്താഴ് പഴയ സിനിമയാണ്. അന്ന് ഞാനൊരു കുട്ടിയായിരുന്നു.
ആ ചിത്രം കണ്ട് ഞാന്‍ പേടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വരുന്ന സീനൊക്കെ ഭയങ്കര ഇഷ്ടമാണ്. അതിന്റെ ക്ലൈമാക്സില്‍ ബോഡി മാറ്റുന്ന സീന്‍ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കുട്ടിയെന്ന നിലയില്‍ അമ്പരന്നു പോയിരുന്നു. അത് കന്നഡ റീമേക്കിലില്ലെന്നാണ് ഓര്‍ക്കുന്നത്. പിന്നെ അദ്ദേഹത്തിന്റെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ചിത്രമായ കിരീടവും ഒരുപാട് ഇഷ്ടമാണ്. ജാക്കി ഷ്രോഫാണ് മോഹന്‍ലാലിന്റെ റോള്‍ ചെയ്തത്. കുട്ടിയായിരിക്കെ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. എന്നും രക്ഷിത് പറഞ്ഞു.