Latest News

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു; ഇന്ന് മക്കളുടെ പേര് പോലും ഓര്‍മയില്ല; ഭാര്യയും ഇട്ടിട്ട് പോയി; രാജീവ് കളമശ്ശേരിയുടെ ജീവിത്തിൽ സംഭവിച്ചത്

Malayalilife
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു; ഇന്ന് മക്കളുടെ പേര് പോലും ഓര്‍മയില്ല; ഭാര്യയും ഇട്ടിട്ട് പോയി; രാജീവ് കളമശ്ശേരിയുടെ ജീവിത്തിൽ സംഭവിച്ചത്

ലയാളി കുടുംബ  പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് രാജീവ് കളമശ്ശേരി. സ്റ്റേജ് പ്രോഗ്രാമുകളിലും മിനി സ്‌ക്രീനിലുമൊക്കെ നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങാൻ സാധിക്കുകയും ചെയ്തു. സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രാജീവിന്റെ അവസ്ഥ അതി ദയനീയമാണ്. അദ്ദേഹത്തിന്  മക്കളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.  വിധിയുടെ പരീക്ഷണത്തില്‍ കലാരംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍  പിന്‍വലിയേണ്ടി വന്ന കലാകാരനാണ് അദ്ദേഹം. 

 വളരെ മോശമായി തന്നെ രാജീവിനെ മറവി രോഗം ബാധിച്ചിട്ടുണ്ട്. മനസ്സും നാവും ആഗ്രഹിക്കുന്ന വഴിയേ എത്തുന്നില്ല. രാജിവ് കളമശ്ശേരി കലാ ജീവിതത്തിലേക്ക് 12-ാം വയസ്സിലാണ്  എത്തുന്നത്. സ്‌കൂള്‍ നാടകങ്ങളിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ബാല നടനായി നിരവധി നാടകങ്ങളില്‍  വേഷമിട്ടു. കലയാണ് തന്റെ വഴിയെന്ന് നേരത്തെ തന്നെ രാജീവ് മനസിലാക്കിയിരുന്നു. പിന്നീട് സിനിമയിലേക്കും തിരിഞ്ഞു.  വലുതും ചെറുതുമായ വേഷങ്ങളില്‍ 25 ഓളം സിനിമകളില്‍ അഭിനയിച്ചു. ഡോക്യൂമെന്ററികളില്‍ അസിസ്റ്റന്റ് ആയും സീരിയലുകളിലും പ്രവര്‍ത്തിച്ചിരുന്നു. 

 മറവി രോഗവും മറ്റും കലാ ജീവിതത്തില്‍ സജീവമായി നില്‍ക്കെയാണ് അലട്ടി രാജീവിനെ കലാ ജീവിതം വിലക്കിയത്. എ.കെ ആന്റണി, വെള്ളാപ്പള്ളി നടേശന്‍, ഒ. രാജഗോപാല്‍ എന്നിവരെ അനുകരിച്ചും രാജീവ് കലാരംഗം പിടിച്ചടക്കിയിരുന്നു.എന്നാൽ  ഇപ്പോള്‍ പഴയതുപോലെ കൃത്യമായി ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ആവസ്ഥയാണ് അദ്ദേഹത്തിന്. ഭാര്യയും നാലു പെണ്‍കുട്ടികളുമടങ്ങിയ കുടുംബം ജപ്തി ഭീഷണിയിലായി kazhiyukayan. മിമിക്രിയും സിനിമയുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന രാജീവിന് അപ്രതീക്ഷിതമായി വിശ്രമിക്കേണ്ടി വന്നെങ്കിലും മലയാളികള്‍ രാജീവിനെ മറന്നിട്ടില്ല.

 രാജീവ് ജീവിതത്തിലേക്ക് ഇപ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിച്ചേര്‍ത്തു തിരിച്ചു വരികയാണ്. നിരവധി വേദികളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള തനിക്ക് ഇനിയും അതിനു കഴിയണേ എന്നാണ് രാജീവിന്റെ പ്രാര്‍ത്ഥന. കുട്ടികളെ നന്നായി വളര്‍ത്തണം. അതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. പക്ഷേ തന്റെ ആദ്യ ഭാര്യ ഇതിനിടെ ഉപേക്ഷിച്ച ്പോയി. ആ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്. തന്റെ ഉമ്മയാണ് അവരെ പിന്നീട് നോക്കിയതെന്ന് രാജീവ് വെളിപ്പെടുത്തി. പക്ഷേ അവിടെയും ഭാഗ്യം എനിക്കൊപ്പം നിന്നില്ല. ഉമ്മ ക്യാന്‍സര്‍ രോഗബാധിതയായി. വീട് പണയം വെക്കേണ്ടി വന്നു. പിന്നീടുള്ള ജീവിതം തന്റെ കൂടെപിറപ്പുകള്‍ക്കൊപ്പമായിരുന്നു. സഹോദരി സജിദയുടെയും സഹോദരന്‍ നജീബിന്റെയും വീടുകളിലായിട്ടാണ് ഞാനും മക്കളും താമസിച്ച് പോന്നിരുന്നതെന്നും രാജീവ് വെളിപ്പെടുത്തുന്നു. പിന്നീടങ്ങോട്ട് തനിക്ക് നല്ലതായ കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് രാജീവ് വ്യക്തമാക്കി. രണ്ടാം ഭാര്യയാണ് ആദ്യ ബന്ധത്തിലെ മക്കളെ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Actor rajeev kalamasseri real life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES