Latest News

ലാലേട്ടന്‍ എനിക്ക് ഏട്ടനെ പോലെയാണ്; എന്നിലെ സംവിധായകനെ അദ്ദേഹം വിശ്വസിച്ചതില്‍ സന്തോഷമുണ്ട്; മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്

Malayalilife
ലാലേട്ടന്‍ എനിക്ക് ഏട്ടനെ പോലെയാണ്; എന്നിലെ സംവിധായകനെ അദ്ദേഹം വിശ്വസിച്ചതില്‍ സന്തോഷമുണ്ട്; മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ്  പൃഥ്വിരാജ്

ലയാളി പ്രേക്ഷകർ മോഹന്‍ലാല്‍ – പൃഥ്വിരാജ് കോമ്പോയില്‍ ഏറ്റുവാങ്ങിയ ഒരു ചിത്രമാണ് ലൂസിഫര്‍. പ്രേക്ഷകര്‍ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഒന്നും തന്നെ കോവിദഃ മാനദണ്ഡങ്ങൾ ഒന്നും മാറാതെ നടക്കയുമില്ല. കഴിഞ്ഞ ദിവസമാണ്  പൃഥ്വിരാജ് മോഹന്‍ലാലുമായൊരു കുടുംബ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന്  അറിയിച്ചതും. തനിക്ക് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിന്റെ വാക്കുകള്‍:

‘ലാലേട്ടന്‍ എനിക്ക് എന്റെ ചേട്ടനെ പോലെയാണ്. നമ്മള്‍ ഒരേ ബില്‍ഡിങ്ങിലാണ് താമസിക്കുന്നത്. ലാലേട്ടന്‍ കൊച്ചിയില്‍ ഉള്ളപ്പോളെല്ലാം ഞങ്ങള്‍ എല്ലാ ദിവസവും കാണാറും സംസാരിക്കാറുമുണ്ട്. പക്ഷെ സിനിമയുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പ്രൊഫഷണല്‍സാണ്. ഞാനൊരു വലിയ ലാലേട്ടന്‍ ഫാനാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്. പിന്നെ ഒരു എന്നിലെ സംവിധായകനെ അദ്ദേഹത്തിന് വലിയ വിശ്വാസമാണ് എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ബ്രോ ഡാഡിയായിരുന്നില്ല ലാലേട്ടനോടൊപ്പം ചെയ്യാനിരുന്നത്. എ്മ്പുരാനായിരുന്നു. പക്ഷെ എനിക്ക് തോന്നി നമ്മള്‍ എല്ലാവര്‍ക്കും ഒരു സന്തോഷം തരുന്ന സിനിമ വേണമെന്ന്. മലയാളത്തില്‍ കുറേയായി ഒരു നല്ല തമാശ നിറഞ്ഞ സന്തോഷമുള്ള സിനിമ വന്നിട്ട്. നമുക്ക് നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാം ഡാര്‍ക്ക് കോമഡി അല്ലെങ്കില്‍ ത്രില്ലര്‍ ഒക്കെയായിരുന്നു. ഈ ഒരു സഹാചര്യത്തില്‍ ഞാന്‍ ബ്രോഡാഡിയുടെ സ്‌ക്രിപ്പ്റ്റ് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇത്തരമൊരു സിനിമ ഇപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വേണം എന്നാണ്. അങ്ങനെ ഞാന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞു. അദ്ദഹം ഉടന്‍ തന്നെ പറഞ്ഞു നമ്മള്‍ ഇത് ചെയ്യുകയാണെന്ന്.’

Actor prithviraj words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക