മറ്റുള്ളവരുടെ സിനിമകളില്‍ ഇടപെടുന്ന രീതി താന്‍ സംവിധായകനായാതോടെ അവസാനിപ്പിച്ചെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ‘ബ്രോ ഡാഡി’ എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്ന പൃഥ്വിരാജ് തനിക്ക് സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഇഷ്ടമുള്ള കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഇപ്പോൾ പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ആണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
‘ലൂസിഫര്‍’ ചെയ്തു കഴിഞ്ഞു എന്നില്‍ വന്ന മാറ്റം എന്താണെന്ന് ചോദിച്ചാല്‍ അതില്‍ പ്രധാനം ഞാന്‍ അഭിനേതാവ് എന്ന നിലയില്‍ മറ്റുള്ള സംവിധായകരുടെ സിനിമയില്‍ ഇടപെടാറില്ല എന്നതാണ്. ഒരു സംവിധായകന്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ അവന്റെ മനസ്സിലുള്ള സിനിമയാണ് പറയുന്നത്.
ഒരു നന്മ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം കുറച്ചു ഡാര്‍ക്ക് ഷെഡുള്ള കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനാണ്. സ്റ്റീഫന്‍ നെടുമ്പള്ളി ഒരു പക്കാ ഹീറോ ആണെന്ന് പറയാന്‍ കഴിയില്ല. വില്ലനിസം അയാളിലുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോഴും എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം’. പൃഥ്വിരാജ് പറയുന്നു.