Latest News

ഫിറ്റ്‌നെസ് തന്റെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ്; ശരീരമാണ് നമ്മുടെയൊരു ഉപകരണമെന്ന് മനസിലായി; കളിയാക്കിയവർ തന്നെ ഉപദേശം ചോദിച്ച് വിളിക്കാറുണ്ടെന്ന് പൃഥ്വിരാജ്

Malayalilife
ഫിറ്റ്‌നെസ്  തന്റെ ലൈഫ് സ്റ്റൈലിന്റെ  ഭാഗമാണ്; ശരീരമാണ് നമ്മുടെയൊരു ഉപകരണമെന്ന് മനസിലായി; കളിയാക്കിയവർ തന്നെ ഉപദേശം ചോദിച്ച് വിളിക്കാറുണ്ടെന്ന് പൃഥ്വിരാജ്

നിരവധി ആരാധകരുള്ള യുവനടനാണ് പൃഥിരാജ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന ആളാണ് പൃഥിരാജ്. അതുകൊണ്ട് തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തിൽ പ്രധാന്യം നൽകുന്ന താരങ്ങളിൽ ഒരാളാണ് പൃത്വിയും. എന്നാൽ ഇപ്പോൾ  കടുവയുടെ പ്രൊമോഷനിടയിലായിരുന്നു അദ്ദേഹം തന്റെ വർക്കൗട്ട് വിശേഷങ്ങൾക്കൊപ്പം ഫഴയ കാര്യങ്ങളും പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

തനൊരുഫിറ്റ്‌നെസ് ഫ്രീക്കൊന്നുമല്ലെന്നും ഫിറ്റ്‌നെസും കാര്യങ്ങളുമെല്ലാം തന്റെ ലൈഫ് സ്റ്റൈലിന്റെ ഭാഗമാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞു. താൻ സൈനിക് സ്‌കൂളാണ് പഠിച്ചത്. അവിടെ ഫിസിക്കൽ ഫിറ്റ്‌നെസ് നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാണ്. രാവിലെ നമ്മൾ എഴുന്നേറ്റാൽ ആദ്യം ഫിസിക്കൽ ട്രെയിനിങ് സെഷനിൽ പങ്കെടുക്കണം. കോളേജിൽ പോയപ്പോൾ അതൊക്കെ വിട്ടു. പിന്നീട് സിനിമയിൽ വന്നപ്പോഴാണ് ഇതിനെ കുറിച്ച് താൻ കൂടുതൽ ബോധവാനായത്.

ശരീരമാണ് നമ്മുടെയൊരു ഉപകരണമെന്ന് മനസിലായി. ഏതാണ്ട് ക്ലാസ്‌മേറ്റ്‌സൊക്കെ ചെയ്യുന്ന സമയത്താണ് താൻ ജിമ്മിൽ പോയുള്ള വർക്ക് ഔട്ട് തുടങ്ങുന്നത്. അന്ന് ജയസൂര്യയും നരേനുമൊക്കെ ഫുൾ കളിയാക്കലായിരുന്നു എന്നെ. ഓ ഇതാ ഇവൻ വെളുപ്പിന് നാല് മണിക്ക് നിർമാല്യം തൊഴാൻ പോകുന്ന പോലെ ജിമ്മിൽ പോവുകയാണ് എന്നൊക്കെ പറഞ്ഞു കളിയാക്കും. അത് കഴിഞ്ഞ് ഒരു ഒന്നര വർഷം കഴിഞ്ഞപ്പോൾ, ‘ഏടാ നമ്മളെ ഈ ചെസ്റ്റ് വർക്ക് ഔട്ട് എങ്ങനെയാ’ എന്ന് ചോദിച്ച് അവർ അവസാനം എന്റെ അടുത്ത് അഡ് വെെസ് ചോദിച്ചു വന്നിട്ടുണ്ട്.

അന്ന് മുതൽ ഇന്ന് വരെ ഫിസിക്കൽ ട്രെയിനിങ് ഇല്ലാത്ത കാലയളവില്ല. രാവിലെ എഴുന്നേറ്റ് ഒരു മണിക്കൂർ വർക്ക് ഔട്ട് ചെയ്യും. പിന്നെ താൻ ഈ സ്ഥിരം തടി കൂട്ടുകയും കുറയ്ക്കുകയും മസിലുണ്ടാക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ടായിരിക്കാം തന്റേയും ഉണ്ണിയുടേയും അടുത്തൊക്കെ ചിലർ ടിപ്‌സ് ചോദിക്കും ‘ എങ്ങനെയാണ് ആക്ച്വലി ഇത് സാധിക്കുന്നതെന്ന്എപ്പോഴും എന്നോടും ആളുകൾ ടിപ്‌സ് ചോദിക്കാറുണ്ട്. എങ്ങനെയാണ് ഇങ്ങനെയായത്. എന്തോ വലിയ സീക്രട്ടായിരിക്കും പറയുക എന്ന പ്രതീക്ഷയോടെയാണ് പലരും ചോദ്യങ്ങൾ ചോദിക്കാറുള്ളത്.

ഒട്ടും ഇൻറസ്റ്റിംഗല്ലാത്ത കാര്യങ്ങളേ പറയാനുള്ളൂ. ഭക്ഷണം നിയന്ത്രിക്കുക, കൃത്യമായി വർക്കൗട്ടും. മണിക്കൂറുകളോളം ജിമ്മിൽ തുടരുന്നത് നമുക്ക് എപ്പോഴും സാധിച്ചെന്ന് വരില്ല. ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് മുടങ്ങാതെ വർക്കൗട്ട് ചെയ്യുന്ന രീതിയാണ് തന്റേത്. ആടുജീവിതത്തിനായി മെലിഞ്ഞപ്പോൾ എല്ലാവരും എന്നോട് എങ്ങനെയാണ് മെലിഞ്ഞത്, സീക്രട്ട് എന്താണ് എന്നൊക്കെയായിരുന്നു ചോദിച്ചിരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.


 

Read more topics: # Actor prithviraj ,# words about fitness
Actor prithviraj words about fitness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES