Latest News

വിവാഹം ദിനം ഓർക്കാതെ പ്രോ​ഗ്രാം ബുക്ക് ചെയ്തു; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ; മനസ്സ് തുറന്ന് നാദിർഷ

Malayalilife
വിവാഹം ദിനം ഓർക്കാതെ പ്രോ​ഗ്രാം ബുക്ക് ചെയ്തു; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ; മനസ്സ് തുറന്ന് നാദിർഷ

പാര്ടികളുടെ ലോകത്തേക്ക് മലയാളി പ്രേക്ഷകരെ കൈപിടിച്ച് കൊണ്ട് പോയ താരമാണ്  സംവിധായകനും എഴുത്തുകാരനും നടനുമായ  നാദിർഷ. മിമിക്രി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ ഗാനങ്ങൾ ആലപിച്ചു കൊണ്ട് തന്നെ നാദിർഷ പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തിട്ടുണ്ട്.  നാദിർഷയെ പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നതുപോലും. എന്നാൽ ഇപ്പോൾ ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം കോമഡി മാസ്റ്റേഴ്‌സ് എന്ന ഷോയിലൂടെ നാദിർഷ പങ്കിട്ടത്. 

ഏപ്രിൽ 12 നായിരുന്നു എന്റെ വിവാഹം. കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരാൾ ഈ ഡേറ്റിന് വിളിച്ച് പ്രോഗ്രാം ബുക്ക് ചെയ്തു. അന്നൊരു ഞായറാഴ്ച കൂടിയായിരുന്നു. എന്നിട്ടും വിവാഹമാണെന്ന് ഓർമിക്കുന്നില്ല. എന്നാൽ ഈ തീയതിയുമായി ബന്ധപ്പെട്ട് എന്തോ ഒരു സംഭവമുണ്ടെന്ന് മനസിൽ തോന്നി, അങ്ങനെ ഈ ഡേറ്റിന് സംഘാടകർ പരിപാടിബുക്ക് ചെയ്ത്. എഗ്രിമെന്റും എഴുതി. എന്നാൽ ഈ തീയതി തന്റെ മനസിൽ വരുന്നുണ്ട്. ഉടൻ തന്നെ അനിയനെ വിളിച്ചു ചോദിച്ചു. ഏപ്രിൽ 12 ന് വേറെ എവിടെയെങ്കിലും പ്രോഗ്രാമുണ്ടോ എന്ന്’.

ഇത് കേട്ടതും ഇക്ക തമാശ പറയുകയാണോ എന്നാണ് അനിയൻ ചോദിച്ചത്.പ്രോഗ്രാം ഉണ്ടെങ്കിൽ നീ പറയൂ എന്നായിരുന്നു എന്റെ പ്രതികരണം. തമാശയാണോ കാര്യമാണോന്ന് അവൻ വീണ്ടും ആവർത്തിച്ചു. അല്ലെന്ന് പറഞ്ഞപ്പോൾ ഇക്കാക്കയുടെ കല്യാണമല്ലേ പന്ത്രണ്ടാം തീയതി!. അപ്പോഴാണ് വിവാഹക്കാര്യം ഓർമ വന്നത്. എന്നാൽ ഇതൊന്നും ഓർമിക്കാതെ അപ്പോഴേയ്ക്കും കരാർ ഒപ്പിട്ടിരുന്നു, പിന്നെ അവരെ വിളിച്ച് ഡേറ്റ് മാറ്റുകായിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തന്റെ കല്യാണമാണെന്ന് അറിഞ്ഞതോടെ സമ്മതിച്ചു. വേറൊരു തീയതിയിലേയ്ക്ക് പ്രോഗ്രാം മാറ്റി. 

Read more topics: # Actor nadirsha ,# words about marriage
Actor nadirsha words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES