മലയാള സിനിമയിലെ ശ്രദ്ധേയമായ താരമാണ് ഷമ്മി തിലകൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ ഷമ്മി തിലകനോട് അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ ദൃശ്യം പകർത്തിയ സംഭവത്തിൽ വിശദീകരണം തേടുമെന്ന് സംഘടന. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞു. ഇന്റേണൽ കമ്മിറ്റി സിനിമ മേഖലയിലെ പ്രശ്ന പരിഹാരത്തിന്പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചു.
അമ്മയുടെ ജനറൽ ബോഡി യോഗം കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിൽ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽ ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ പെടുത്തുകയായിരുന്നു. തുടർന്നാണ് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങൾ രംഗത്തെത്തിയത്.
അതേസമയം ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യർഥന മമ്മൂട്ടിയടക്കമുള്ള താരങ്ങൾ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാൽ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളിൽ ചിലർ ഉറച്ച് നിന്നു.