മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. എന്നാൽ ഇപ്പോൾ അഭിനേതാക്കളുടെ സാധാരണ മാനറിസങ്ങള്‍ വരെ സിനിമയില്‍ ഉപയോഗിക്കുന്ന ആളാണ് സംവിധായകന്‍ ഷാജി കൈലാസ് എന്ന് മോഹന്‍ലാല്‍ തുറന്ന് പറയുകയാണ്. ലാലിസം എന്ന പരിപാടിക്കിടെയാണ് ആറാം തമ്പുരാന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവച്ചത്.
ഷാജി കൈലാസ് ഒരു അത്ഭുത മനുഷ്യനാണ്. നമ്മള്‍ വെറുതേ ഇരുന്ന് ചെയ്യുന്ന ആക്ഷന്‍സ് വരെ സീനില്‍ ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കും. അതു കൊണ്ടാണ് ആ സിനിമയ്ക്ക് വലിയൊരു മാജിക്ക് ഉണ്ടാകുന്നത്. ചിലപ്പോള്‍ നമ്മള്‍ ഇരുന്ന് കാല്‍ അനക്കുന്നതാണെങ്കില്‍ പുള്ളി അത് ശ്രദ്ധിച്ചിട്ട് ഏതെങ്കിലും ഒരു സീനില്‍ കാലനക്കുന്നത് പോലെ കാണിക്കും.
നമ്മള്‍ എപ്പഴോ അറിയാതെ ചെയ്ത മാനറിസങ്ങളാണ് ആ സിനിമയില്‍ കാണുന്നത്. തനിക്ക് തോന്നുന്നു മലയാളത്തില്‍ അത്തരത്തിലൊരു നിരീക്ഷണമുള്ള സംവിധായകനാണ് ഷാജി കൈലാസ്. വേറെ ആരിലും ഇങ്ങനെയൊരു സ്വഭാവം കണ്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് അത്തരമൊരു ഭംഗി ഉണ്ടാകുന്നത് എന്ന് താന്‍ വിശ്വസിക്കുന്നു.