മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മൃദുല മുരളി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടി മൃദുലയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു.
മിഥുനും കല്യാണിയും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകാൻ തീരുമാനിക്കുന്നത്. സഹോദരന് ആശംസകൾ നേർന്ന് മൃദുല മുരളിയും രംഗത്ത് എത്തിയിരിക്കുകയാണ്. മിഥുൻ മുരളിയുടെ അഭിനയ ജീവിതത്തിന് തുടക്കം വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ്. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.
ഇന്നും പ്രേക്ഷകർ അപ്പു എന്ന കഥാപാത്രത്തെ ഓർക്കുന്നുണ്ട്. മാടത്തക്കിളി.. മാടത്തക്കിളി.. പാടത്തെന്തു വിശേഷം.. ഈ പാട്ട് പാടുന്നത് കുട്ടി മിതുൻ ആണ്. 2012-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലും മിഥുൻ എത്തിയിരുന്നു. മൃദുലയാണ് സോഷ്യൽ മീഡിയയിൽ മിഥുന്റേയും കല്യാണിയുടേയും ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോൾ ആരാധകരും ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.