ഞാന്‍ വന്നത് മുതല്‍ തന്നെ ഇങ്ങനെയാണ്; നമ്മുടെ ഒപ്പമുള്ള ഒരുപാട് പേര്‍ അത്തരത്തിലുണ്ട്; നവാഗത സംവിധായകര്‍ക്ക് എന്തുകൊണ്ട് അവസരം നല്‍കുന്നു വ്യക്തമാക്കി നടൻ മമ്മൂട്ടി

Malayalilife
topbanner
ഞാന്‍ വന്നത് മുതല്‍ തന്നെ ഇങ്ങനെയാണ്; നമ്മുടെ ഒപ്പമുള്ള ഒരുപാട് പേര്‍ അത്തരത്തിലുണ്ട്; നവാഗത സംവിധായകര്‍ക്ക് എന്തുകൊണ്ട് അവസരം നല്‍കുന്നു വ്യക്തമാക്കി നടൻ മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. എന്നാൽ  ഇപ്പോള്‍ പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നടനാണ് മമ്മൂട്ടി എന്ന് തുറന്ന് പറയുകയാണ് താരം. നവാഗതര്‍ക്ക് ഒപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നതിനെ കുറിച്ച്  എഫ് ടി ക്യു വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയിലാണ് നടന്‍ മനസ്സ് തുറന്നത്. 

ഞാന്‍ വന്നത് മുതല്‍ തന്നെ ഇങ്ങനെയാണ് . ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഒരുപാട് പുതിയ സംവിധായകര്‍ കൂടി വന്നിരുന്നു. ഞങ്ങള്‍ അന്നത്തെ പുതിയ ജനറേഷന്‍ ആക്ടേഴ്‌സാണ്. അപ്പോള് പുതിയ ജനറേഷന്‍ ഡയരക്ടേഴ്‌സും നമ്മളെ തന്നെ ചൂസ് ചെയ്യുമായിരുന്നു. കുറച്ചുകൂടി നമ്മള്‍ അറിയപ്പെടുകയും നമ്മളേക്കാള്‍ കുറച്ച് പിറകില്‍ നില്‍ക്കുന്ന സംവിധായകര്‍ മുന്നോട്ടുവരികയും ചെയ്യുമ്പോഴാണല്ലോ അത് ശ്രദ്ധിക്കപ്പെടുന്നത്. നമ്മുടെ ഒപ്പമുള്ള ഒരുപാട് പേര്‍ അത്തരത്തിലുണ്ട്, മമ്മൂട്ടി പറഞ്ഞു.

എന്തുകൊണ്ടാണ് പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. പുതിയ ഡയരക്ടര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പുതിയ കാര്യം അറ്റ് ലീസ്റ്റ് ഒരു പ്രാവശ്യമെങ്കിലും എന്നെ വെച്ച് ചെയ്യാനുണ്ടാകും. അത് നമ്മള്‍ മുതലാക്കുന്നു. അതാണ് സത്യം. ഇത് പുറത്തുപറയേണ്ട എന്ന് വിചാരിച്ചതാണ്. ചിരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ മറുപടി.

Actor mammootty words about new directors

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES