Latest News

വീട്ടിൽ ഉപയോഗിക്കാത്ത സ്മാർട്ട് ഫോൺ ഉണ്ടോ; വിദ്യാമൃതം പദ്ധതിയുമായി നടൻ മമ്മൂട്ടി

Malayalilife
വീട്ടിൽ ഉപയോഗിക്കാത്ത സ്മാർട്ട് ഫോൺ ഉണ്ടോ; വിദ്യാമൃതം പദ്ധതിയുമായി നടൻ മമ്മൂട്ടി

ലയാള സിനിമ പ്രേമികളുടെ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി. നിരവധി സിനിമകളുടെ ഭാഗമായ താരത്തിന് ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി നടൻ മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ  ഇടപെടൽ എന്ന് പറയുന്നത് സ്മാർട്ട്‌ ഫോൺ ഇല്ലെന്ന ഒറ്റക്കാരണത്താൽ കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ  വിദ്യാർത്ഥികൾക്ക് കരുതലും കരുത്തുമായാണ്.   വിദ്യാമൃതം എന്ന പേരിലുള്ള പദ്ധതി വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് മമ്മൂട്ടി പ്രഖ്യാപിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ  അറിയിച്ചത്.

സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.

 ഓൺലൈൻ വിദ്യാഭ്യാസത്തിനു സഹായകമായ സ്മാർട്ട്‌ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങൾ  സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള സ്പീഡ് ആൻഡ് സേഫ്  കൊറിയർ ഓഫീസിൽ എത്തിച്ചാൽ മാത്രം മതി.  ദാതാവിന് സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൂടി കൊടുത്തുകഴിഞ്ഞാൽ അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും.
 

Actor mammootty in vidhyamritham project

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES