Latest News

സിനിമയുടെ ഭാഗമാവാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആണ്‍കുട്ടിയില്‍ നിന്ന് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷനിലേക്ക്; ഉദയ എന്ന പേര് വെറുത്ത പയ്യനിൽ നിന്ന് രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്ന പുരുഷനിലേക്ക്; കുറിപ്പ് പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ

Malayalilife
സിനിമയുടെ ഭാഗമാവാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആണ്‍കുട്ടിയില്‍ നിന്ന് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷനിലേക്ക്; ഉദയ എന്ന പേര് വെറുത്ത പയ്യനിൽ നിന്ന് രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്ന പുരുഷനിലേക്ക്; കുറിപ്പ് പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. എന്നാൽ ഇപ്പോൾ  അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. 

ജന്മദിനാശംസകള്‍ അപ്പാ..ഈ വര്‍ഷം അച്ഛന് ആശംസകള്‍ നേരുന്നതില്‍ കുറച്ച് പ്രത്യേകതകള്‍ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആണ്‍കുട്ടിയില്‍ നിന്ന് സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത ഒരു മനുഷ്യനിലേക്ക് സിനിമയില്‍ ഒരു വര്‍ഷം പോലും നിലനില്‍ക്കുമെന്ന് ചിന്തിക്കാത്ത ഒരു ആണ്‍കുട്ടിയില്‍ നിന്ന് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷനിലേക്ക്  ഉദയ എന്ന പേര് വെറുത്ത ഒരു ആണ്‍കുട്ടിയില്‍ നിന്ന്അതേ ബാനറില്‍ തന്റെ രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്ന പുരുഷനിലേക്ക്. 

അപ്പാ. അഭിനയത്തോടും സിനിമയോടും ഉള്ള സ്‌നേഹവും അഭിനിവേശവും ഞാന്‍ പോലും അറിയാതെ അങ്ങ് എന്നിലേക്ക് പകര്‍ന്നു തന്നു. ഞാന്‍ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച അടിസ്ഥാന കാര്യങ്ങളില്‍ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാന്‍ ഇപ്പോഴും നിങ്ങളില്‍ നിന്ന് പഠിക്കുന്നു! ഇരുണ്ട സമയങ്ങളില്‍ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാന്‍ എനിക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുക. എല്ലാ സ്‌നേഹവും ഇവിടെ നിന്നും അവിടേക്ക്..

Actor kunchako boban note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES